Mission News
Mission News
Monday, 25 Jul 2022 18:00 pm
Mission News

Mission News

ന്യൂഡൽഹി: ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ.വിലക്കയറ്റത്തിനെതി ഇവരുടെ പ്രതിഷേധം. രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ, മാണിക്കം ടാഗോർ, ജ്യോതി മണി

എന്നിവർക്കെതിരെയാണ് നടപടി.

വർഷകാലം തീരും വരെയാണ് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിലക്കയറ്റ വിഷയത്തിലെ പ്രതിഷേധത്തെത്തുടർന്ന് ലോകസഭ പിരിഞ്ഞു. ജി.എസ്.ടിയിലും വിലക്കയറ്റത്തിലും ചർച്ച വേണമെന്നതായിരുന്നു എം.പിമാരുടെ ആവശ്യം.
കഴിഞ്ഞ നാല് സഭാസമ്മേളനത്തിലും സമാന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സ്പീക്കർ അംഗീകരിച്ചിരുന്നില്ല. സഭയ്ക്ക് പുറത്ത് ചർച്ചവേണമെന്ന ആവശ്യവും പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് പ്ലക്കാർഡുകളേന്തി എം.പിമാർ പ്രതിഷേധിച്ചത്.