Mission News
Mission News
Monday, 25 Jul 2022 18:00 pm
Mission News

Mission News

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ സമയക്രമം പുതുക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും.ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും.സിബിഎസ്ഇ, ഐസിഎസി വിദ്യാർത്ഥികളുടെ പത്താം ക്ലാസ്പരീക്ഷാ ഫലം വരാൻ വൈകിയതാണ് പ്ലസ് വൺ പ്രവേശനം നീളാൻ കാരണം. ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ഇന്നു വരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്.

 

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22ന് കേസരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് സമയം നീട്ടി നൽകിയത്.