കൊല്ലം, ശൂരനാട് വടക്ക് 17-ാം നമ്പർ വാർഡ് മെമ്പറും കമ്യൂണിസ്റ്റ് പാർട്ടി മെമ്പറുമായ പ്രദീപിൻ്റെ ഭാര്യക്ക് യൂണിവേഴ്സിറ്റ് ജോലിയിൽ നിയമനം നൽകിയത് ചട്ടങ്ളും നിയമങ്ങളും കാറ്റിൽ പറത്തിയും യോഗ്യരായ ഉദ്യോഗാർത്ഥിയെ തഴഞ്ഞു കൊണ്ട് മാണെന്ന്, നീതി നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുക്ക് ബോധ്യപ്പെട്ടതിന് തുടർന്ന് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ഗവർണർക്ക് കൈമാറിയതായി പരാതിക്കാർക്ക് വിവരം ലഭിച്ചു - വഴിവിട്ട നടപടിയിലൂടെ അധികമാർക്ക് നൽകി ജോലിയിൽ കയറാൻ അവസരം ഒരുക്കിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവ് എന്ന ഒറ്റ പരിഗണനയിൽ മാത്രമാണെന്നു ഇതിലൂടെ തെളിഞ്ഞിരിക്കയാണ്, റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് നാല് മാർക്കിന് പകരം 6 മാർക്കാണ് അനധികൃതമായ് അകിയിരിക്കുന്നത് എന്നാണ്, സാധാരണ ഇടതു വലതു മുന്നണികൾ അവരുടെ സ്വന്തക്കാരെ അല്ലെങ്കിൽ ആഞ്ജാനു വർത്തികളെ ഇൻ്റർവ്യു ബോർഡുകളിൽ തിരുകി കയറുന്നത് ഉദ്യോഗാർത്ഥികളുമായുള്ളമുഖാമുഖത്തിൽ അധികമാർക്ക് നൽകുക എന്നതാണ് എന്നാൽ ഇവിടെ എഴുത്തുപരീക്ഷയിൽ തന്നെ സഖാവിൻ്റെ പത്നിക്ക് അധികമാർക്ക് നൽകി അഴിമതിയിൽ ഒരു പടി കൂടി, മുന്നിലായി എന്നതാണ്, ലക്ഷക്കണക്കിന് വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളെ അവർ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരായാലും രാപകൽ ഉറക്കമിളച്ച് പട്ടിണി കിടന്ന്പഠിച്ച് നിയമപരമായ് പരീക്ഷകളിൽ പങ്കെടുത്ത് ജോലിക്കായ് യത്നിക്കുമ്പോൾ ചെങ്കൊടി പിടിച്ച പരിചയം മാത്രം കണക്കിലെടുത്ത് മറ്റുള്ളവരെ പരിഹാസിതരാക്കി സർക്കാർ ജോലിയിലേക്ക് തള്ളിക്കയറ്റുന്നത് ഒരു പക്ഷെ കേരളത്തിൽ മാത്രമാണ്, അതായത് തൊഴിൽ തരൂ എന്ന് സർക്കാരിനോട് സമരം ചെയ്യുന്നവർക്ക് നിങ്ങൾ പാർട്ടിക്കാരാകു ജോലി നൽകാം എന്നുള്ള സന്ദേശമാണ്, എന്തായാലും ഇത് ഒരു യൂണിവേഴ്സിറ്റി വിഷയമായതിനാൽ ഗവർണർക്ക് ലഭിച്ച പരാതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കയാണ് അർഹരായ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഉദ്യോഗാർത്ഥികൾ