Mission News
Mission News
Wednesday, 27 Jul 2022 00:00 am
Mission News

Mission News

കട്ടി മോര്, തൈര് എന്നിവയ്ക്ക് വര്‍ധിപ്പിച്ച നിരക്ക് തുടരും. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുന്ന മുറക്ക് വില കുറക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

അഞ്ച് ശതമാനം ജിഎസ്ടി നിലവില്‍ വന്നതിന് പിറകെയാണ് മില്‍മ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. മില്‍മ തൈരിന് മൂന്ന് മുതല്‍ അഞ്ച് രൂപവരെയാണ് വര്‍ധിപ്പിച്ചത്. കൊഴുപ്പ് കുറഞ്ഞ് സ്‌കിംഡ് മില്‍ക്ക് തൈരിനും, ഡബിള്‍ ടോണ്‍ഡ് തൈരിനും മൂന്ന് രൂപ കൂടി. ടോണ്‍ഡ് തൈരിന് അഞ്ച് രൂപയാണ് കൂടിയത്. ലസ്സിയുടെ വില വര്‍ധിപ്പിച്ചില്ലെങ്കിലും അളവ് 200 മില്ലി ലീറ്ററില്‍ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. അതേ സമയം സംഭാരത്തിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.