ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ മാത്രമാണ് ഇത് ആദ്യം ലഭ്യമാകുക. ക്രമേണ മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിക്കും. ആളുകള്‍ക്ക് വീട്ടിലിരുന്ന് തന്നെ മറ്റൊരു സ്ഥലത്തെ ലാന്‍ഡ്മാര്‍ക്കുകള്‍ കണ്ടുപിടിക്കാന്‍ സഹായകമാണിത്. ഏത് സ്ഥലവും റെസ്റ്റോറന്റുകളും ഇതുവഴി കണ്ടെത്താന്‍ കഴിയും. പ്രാദേശിക ട്രാഫിക് അധികാരികളുടെ പങ്കാളിത്തത്തോടെ മികച്ച രീതിയില്‍ ഒപ്റ്റിമൈസ് ചെയ്ത ട്രാഫിക് തടസ്സങ്ങളും കാണിക്കാന്‍ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ബാംഗ്ലൂരിലാണ് ആദ്യം ലഭ്യമാകുക. പിന്നീട് ഹൈദരാബാദിലേക്കും പിന്നീട് കൊല്‍ക്കത്തയിലേക്കും ഫീച്ചര്‍ ലഭ്യമാക്കും. അതിനുശേഷം അധികം താമസിയാതെ, ചെന്നൈ, ഡല്‍ഹി, മുംബൈ, പൂനെ, നാസിക്, വഡോദര, അഹമ്മദ്നഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് സ്ട്രീറ്റ് വ്യൂ വ്യാപിപ്പിക്കും.
നമ്മുടെ കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ കൂടുതല്‍ കൃത്യമായ രീതിയില്‍ നാവിഗേറ്റ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കും. മാപ്പിംഗ് സൊല്യൂഷന്‍സ് കമ്പനിയായ ജെനസിസ് ഇന്റര്‍നാഷണലിന്റെയും, ഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ് സേവനങ്ങളില്‍ പ്രമുഖരായ ടെക് മഹീന്ദ്രയുടെയും പങ്കാളിത്തത്തോടെയാണ് ഗൂഗിള്‍ ഇന്ത്യയില്‍ സ്ട്രീറ്റ് വ്യൂ ആരംഭിക്കുന്നത്. ഈ സവിശേഷത ആക്‌സസ് ചെയ്യുന്നതും വളരെ എളുപ്പമാണ്. ഫീച്ചര്‍ ലഭ്യമായാല്‍ ഗൂഗിള്‍ മാപ്സ് ആപ്പ് തുറന്ന് ഈ നഗരങ്ങളിലൊന്നിലെ റോഡിലേക്ക് സൂം ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന ഏരിയയില്‍ ടാപ്പ് ചെയ്താല്‍ മതി. പ്രാദേശിക കഫേകളും സാംസ്‌കാരിക ഹോട്ട്സ്പോട്ടുകളും അറിയാന്‍ കഴിയും. അല്ലെങ്കില്‍ ആ പ്രദേശത്തിന്റെ പരിസരങ്ങള്‍ പരിശോധിക്കാനും ഈ സവിശേഷ ഫീച്ചര്‍ ഉപയോഗിക്കാനാവും