കാക്കനാട് : കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം.ആലുവ കുട്ടമശ്ശേരി സ്വദേശിനി നസീറ (സുനു) (52) ആണ് മരിച്ചത്.ഒരാളുടെ നില ഗുരുതരം,കങ്ങരപ്പടി സ്വദേശിനി രമ്യയുടെ നിലയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്, സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്‌ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ഈ ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള കടയോടു ചേർന്ന് ഇടിച്ചാണ് നിന്നത്. രാവിലെ ആയതിനാൽ സ്കൂൾ വിദ്യാർഥികളും തൊഴിലാളികളുമടക്കം നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഏഴുപേർ കാക്കനാട് സൺറൈസ് ആശുപത്രിയിലും,13 പേര് തൃക്കാക്കര ബി ആൻഡ് ബി ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റവരിൽ രണ്ടുപേർ തൃക്കാക്കര ബി ആൻഡ് ബി ആശുപത്രിയിലെ ജീവനക്കാരാണ്.ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു,