അങ്കമാലിയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് മറിഞ്ഞു
ദേശീയപാതയിൽ അങ്കമാലി ടെൽക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം
ആലുവ ഭാഗത്തുനിന്നും വന്ന കാർ ചെമ്പന്നൂർ റോഡിലേക്ക് തിരിയുന്ന യൂടേണിന് സമീപം മീഡിയനിൽ ഇടിച് മറയുകയായിരുന്നു
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അങ്കമാലി പോലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്