Mission News
Mission News
Friday, 01 Nov 2024 00:00 am
Mission News

Mission News

പ്രമുഖ കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം നടപ്പിലാക്കുന്ന സുഗതവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ നട്ടുപിടിപ്പിക്കുന്ന "സുഗത സൂക്ഷ്മവനം" പദ്ധതിയുടെ സംസ്ഥാനതല ഉത്‌ഘാടനം കൊച്ചിൻ റിഫൈനറി സ്കൂളിൽ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പാരിജാതം വൃക്ഷതൈ നട്ടുകൊണ്ട് നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ  
 കൊച്ചിൻ റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. എം. ശങ്കർ അധ്യക്ഷത വഹിച്ചു. മുൻ മിസോറാം ഗവർണ്ണർ ശ്രീ.  കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. ഹാബിറ്റാറ്റ് ചെയർമാൻ പദ്മശ്രീ  ഡോ. ജി. ശങ്കർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. ബിജു കൃഷ്ണൻ, കൊച്ചിൻ റിഫൈനറി ജനറൽ മാനേജർ ജോർജ് തോമസ്,  ശ്രീ. ബി. പ്രകാശ് ബാബു, ശ്രീമതി. ഡോ. ഇന്ദിര രാജൻ, ശ്രീ. ശ്രീമന്നനാരായണൻ,  ശ്രീ. സജി ആവിഷ്‌ക്കാർ തുടങ്ങിയവർ സംസാരിച്ചു. സുഗത സൂക്ഷ്മവനം പദ്ധതിയുടെ ഭാഗമായി കൊച്ചിൻ റിഫൈനറി സ്കൂളിൽ തൊണ്ണൂറോളം വിവിധ തരം വൃക്ഷതൈകൾ നട്ടു.  

വൃക്ഷങ്ങൾ നടുന്നതിന്റെയും  പരിപാലിക്കുന്നതിന്റെയും ആവശ്യകതയെപ്പറ്റി ശ്രീ. കുമ്മനം രാജശേഖരൻ കുട്ടികളുമായി സംവദിച്ചു.