കാലടി: ട്വൻ്റി 20 പാർട്ടി മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് തല കൺവെൻഷൻ നടത്തി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ്
ഡോ. വർഗ്ഗീസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. '
ചടങ്ങിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഫ്രാൻസീസ് കല്ലൂക്കാരൻ അധ്യക്ഷനായിരുന്നു. 'പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം
അഡ്വ. ചാർളി പോൾ, ഡെന്നീസ് കെ പോൾ , എം.എം. ബാബു, വിൽസൺ ഇല്ലിത്തോട്, റോയ് പോൾ, അംബിക സഹദേവൻ, ഷിബി പൗലോസ് തുടങ്ങിയവർ
പ്രസംഗിച്ചു. വാർഡ് തല കമ്മറ്റികൾ രൂപീകരിക്കുവാനും വരുന്ന തെരഞ്ഞടുപ്പിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മത്സരിക്കുവാ നും തീരുമാനിച്ചു