Mission News
Mission News
Tuesday, 05 Nov 2024 18:00 pm
Mission News

Mission News

അങ്കമാലി:, താലൂക്ക് തല വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചെറുകിട സംരംഭക യൂണിറ്റിൽ നിന്ന് ഒരു ലേസർ കട്ടിംഗ് യന്ത്രസാമഗ്രികൾ തൻ്റെ തന്നെ വെറും 200 മീറ്റർ മാത്രം അകലെയുള്ള മറ്റൊരു യുണിറ്റിലേക്ക് മാറ്റി കൊണ്ട് പോകുന്നതിന് വ്യവസായ മേഖലയിലെ കയറ്റിറക്ക് തൊഴിലാളി യൂണിയൻ തടസ്സം നിൽക്കുന്നത് പരിഹരിക്കണമെന്നും അവർ അവശ്യപ്പെടുന്ന ഭീമമായ നോക്കുകൂലി തുക കൊടുക്കാൻ നിവൃത്തിയില്ലെന്നും സഹായിക്കണമെന്നും അപേക്ഷിച്ച്  സംരംഭകൻ ലേബർ ഓഫീസറെ സമീപിച്ചപ്പോൾ തനിക്കിതിൽ ഇടപെടാൻ പറ്റില്ലെന്നും പോലീസിനെ സമിപിക്കുകയാണ് ഉത്തമമെന്നും ഉപദേശം നൽകിസംരഭകനെ പറഞ്ഞു വിട്ടു, യന്ത്രസാമഗ്രികൾ സ്വന്തം നിലക്ക് യന്ത്രസഹായത്താൽ നീക്കാൻ ശ്രമിച്ചപ്പോൾ സംഘടിതമായി സ്ഥാപനത്തിലേക്ക് അക്രമാസക്തരായി ഭീഷണിയുമായി വന്ന യൂണിയൻ കാരെ ഭയന്ന് ഓടി മാറേണ്ട ഗതികേട് ഒരു സംരംഭകന് വന്നു എന്നുള്ളത് സർക്കാർ ഗൗരവകരമായി കാണേണ്ടതാണ് ,അങ്കമാലി വ്യവസായ മേഖലയിൽ സ്വയം തൊഴിൽ പദ്ധതിയുമായ് ഒരു സംരംഭം  തുടങ്ങിയ മാസ്റ്റർ ടൂൾ എന്ന സ്ഥാപനത്തിൻ്റെ ഉടമക്കാണ് വ്യവസായ സൗഹൃദ സംസ്ഥാനമെന്നും വ്യവസായികൾക്ക് വേണ്ടി വിദേശത്ത് വരെ പോയി ത്യാഗം ചെയ്യുന്ന വ്യവസായ മന്ത്രിയുടെ ജില്ലയിൽ മൂക്കിന് താഴെ സഖാക്കൾ ചെയ്യുന്ന വ്യവസായികളെ തകർക്കുന്ന കയറ്റിറക്ക് നോക്കുകൂലി പീഡന വ്യവസായം നടത്തുന്നത്, കേവലം 200 മീറ്റർ മാത്രം അകലെയുള്ള സംരംഭകൻ്റെ തന്നെ മറ്റൊരു ഷെഡിലേക്ക് ഒരു ലേസർ മെഷീൻ  സ്വന്തം ചിലവിൽ ക്രയിൻ ഉപയോഗിച്ച് സുരക്ഷിതമായി  മാറ്റുമ്പോൾ മുപ്പതിനായിരം രൂപയാണ് നോക്കുകൂലിയായി ചോദിക്കുന്നത്, അതിൻ്റെ അനീതി ചോദ്യം ചെയ്ത് സഹായം ചോദിച്ചപ്പോൾ ലേബർ ഓഫീസർ നിസഹായനായ് ഭയത്തോടെ കൈ മലർത്തുകയാണ്,, ഇതു സംബന്ധിച്ച് സഹായത്തിനായ് അങ്കമാലി പോലിസിൽ അപേക്ഷ നൽകി കാത്തിരിക്കയാണ് സംരംഭകൻ, ഭരണകക്ഷി യൂണിയനാണ് ഉഗ്രശാസനവുമായി ഒരു വശത്ത് എന്നതിനാൽ പോലിസ് എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കയാണ് വ്യവസായ മേഖലയിലെ മറ്റ് ചെറുകിട സംരംഭകരും