.കൊച്ചി: സുഗതകുമാരി സ ഹ ജി വി ക ളു ടെ വേദനയകറ്റാനാണ് കവിതകളെഴുതിയതെന്ന് പന്ന്യൻ രവീന്ദ്രൻ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ കമ്മിറ്റിയും സുഗത സ്മൃതി സദസ്സും സംയുക്തമായി സംഘടിപ്പിച്ച സുഗത സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ആനന്ദ് നിലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.സുഗതകുമാരിയുടെ പേരിൽ കൊച്ചിയിൽ ഒരു വലിയ വനനിബിഡമായ പാർക്ക് സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ശശി കളരിയേൽ, രാജിവ് ആലുങ്കൽ എന്നിവർ സംസാരിച്ചു.