Mission News
Mission News
Monday, 09 Dec 2024 18:00 pm
Mission News

Mission News

മലയാറ്റൂർ:കേരള സർക്കാരിന്റെ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ്(I) മലയാറ്റൂർ നീലീശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി  പ്രകടനവും പ്രതിഷേധയോഗവും ചേർന്നു. മണ്ഡലം പ്രസിഡന്റ് ശ്രീ ബിജു കണിയാംകുടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം DCC ജനറൽ സെക്രട്ടറി ശ്രീ മനോജ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് കാലടി ബ്ലോക്ക് പ്രസിഡന്റ് ശ്രീ സെബി കിടങ്ങേൻ, ശ്രീമതി കൊച്ചുത്രേസ്യ തങ്കച്ചൻ, ശ്രീമതി അനിമോൾ ബേബി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ബൂത്ത് വാർഡ് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു. യോഗത്തിന് ശ്രീ ഷാജു തുപ്പത്തിൽ സ്വാഗതവും ശ്രീമതി മിനി സേവ്യർ നന്ദിയും അറിയിച്ചു.