ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കുന്നു. ഇ- കോർട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്നും മോദി അഭിപ്രായപ്പെട്ടു.
ലീഗൽ സർവ്വീസ് സൊസൈറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും പരിപാടിയിൽ പങ്കെടുത്തു. ജില്ലാതല നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അഭിപ്രായം രൂപപ്പെടുന്നത് അവിടെയാണ്. എല്ലാ പൗരന്മാർക്കും തുല്യനീതി ലഭ്യമാകണമെന്നും എൻ വി രമണ പറഞ്ഞു.