Mission News
Mission News
Thursday, 26 Dec 2024 18:00 pm
Mission News

Mission News

   അങ്കമാലി   : ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിൽ .അങ്കമാലി ജോസ് പുരം കറുത്തേൻവീട്ടിൽ 
ജിസ് മോൻ (21) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. തുറവൂരിൽ നിന്നുമാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്.തുടർന്ന് തേനിയിലേക്ക് കടന്നു കളയുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ തിരികെ വരുമ്പോഴാണ് പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐമാരായ പ്രദീപ് കുമാർ ബേബി ബിജു'സീനിയർ സി പി ഒ മാരായ ' അജിത തിലകൻ, ടി.ആർ രാജീവ്, അനീഷ്, ഷെരീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.