കൊച്ചി: ട്വൻ്റി 20 പാർട്ടി കൊച്ചി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും പാർട്ടി ഓഫീസിൻ്റെ ഉദ്ഘാടനവും നടന്നു.
ട്വൻ്റി 20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
കൊച്ചി വെളിയിൽ നടന്ന പ്രോഗ്രാമിൽ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ടെനി തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ 'ചാർളി പോൾ, ജെൻസി ടെല്ലസ്, ജോയി പൊറത്തൂക്കാരൻ,ഷീല ഡേവീഡ് , ജേക്കബ് ജൂഡ് എന്നിവർ പ്രസംഗിച്ചു
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാ വാർഡിലും മത്സരിക്കുവാൻ തീരുമാനിച്ചു.