Mission News
Mission News
Monday, 03 Feb 2025 00:00 am
Mission News

Mission News

കോട്ടയം  :  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ SHOയും കുമരകം സ്വദേശിയുമായ പ്രശാന്ത് എന്ന ഉദ്യോഗസ്ഥൻ ഒരു സംരംഭകയെ ചില കേസുമായി ബന്ധപ്പെട്ട് കോർട്ടേഴ്സിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമത്തിലേക്ക് തിരിഞ്ഞതിനേ തുടർന്ന് സ്വയം പ്രതിരോധത്തിനായ് കരണക്കുറ്റിക്ക് അടി കൊടുക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും, കോടതികളിലേക്കും പരാതികളയക്കുകയും കോടതി ഇയാൾക്കെതിരെ പതിനഞ്ച് ദിവസത്തിനകം മറുപടി ലഭ്യമാക്കണമെന്നും കാണിച്ച് നോട്ടീസയച്ചിട്ടും കോടതി വിധികളെ പുല്ലുവില കൽപ്പിച്ച് ഇയാളുടെ അധികാര പരിധിക്ക് പുറത്ത് പോയി ഇല്ലാത്ത കേസുകളിൽ FIR ഇട്ടു, കോടതിയുടെ നീതിക്ക് കാത്തിരിക്കുന്നതിൻ്റെ ഭാഗമായി സ്റ്റേഷനിൽ ഹാജരാകാതെ ഇരിക്കുന്ന പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാനും അല്ലെങ്കിൽ ജീവൻ തന്നെ അപായപ്പെടുത്തി കേസിൻ്റെ തുടർ പ്രക്രിയയയിൽ നിന്ന് രക്ഷപ്പെട്ട് പോലീസ് ഉദ്യോഗം നഷ്ടപ്പെടാതിരിക്കാൻ സ്ത്രീയുടെയും ബന്ധുക്കളുടെയും വീടുകളിൽ കയറി പ്രായമായവരുൾപ്പെടെയുള്ളവരുടെ കരണത്ത് അടിപ്പിച്ച് പ്രതികാരം ചെയ്യുകയാണ് ഇതിനായ് എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന പോലീസ് ഡ്രൈവറായ സജി ജോസഫിനെയാണ് ഈ ഉദ്യോഗസ്ഥൻ നിയോഗിച്ചത്. ഗ്രേഡ് എസ് ഐ, ജയകമാറും, മണ്ണുമാഫിയകളുടെയും സ്പിരിറ്റ് കടത്തുകാരുടെയും മധ്യവർത്തിയായ് പോലീസ് ഡ്രൈവറുദ്യോഗം ഉപയോഗിക്കുന്ന സജി ജോസഫ് ആണ് നിരപരാധികളുടെ കരണത്ത് അടിച്ച് മൊബെൽ അടക്കം പിടിച്ചു കൊണ്ട് പോയത് സേനയിൽ ഇയാൾ പ്രവേശിച്ചതിന് ശേഷം സാമ്പത്തിക ക്രമക്കേടിനും കൈക്കൂലിക്കും നിരപരാധികളെ അക്രമിച്ചതിനും രണ്ട് പ്രാവശ്യം സേനക്ക് പുറത്ത് സസ്പെൻഷനിൽ നിർത്തപ്പെട്ട സേനയിലെ അറിയപ്പെടുന്ന ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്ന് പറയപ്പെടുന്നു., ഇത് ചെയ്യുമ്പോൾ ഞങ്ങടെ സി.ഐ, യുടെ കരണത്ത് നൽകിയ അടിയാണെന്നും ഈ അടി പരാതിക്കാരിക്കുള്ളതാണെന്നും, കേസും തൊപ്പി യൊന്നും സി.ഐക്ക് ബാധകമല്ലെന്നും ഞങ്ങൾ കുമരകം സ്വദേശികളാണെന്നും പോലീസ് ഉദ്യോഗം ഇല്ലെങ്കിലും ബോട്ട് ഓടിച്ച് ജീവിക്കും എന്നാലും പരാതിക്കാരിയെ ഭൂമിക്ക് മുകളിൽവക്കുകയില്ലെന്നും ആക്രോശിച്ചു കൊണ്ടാണ് സജി ജോസഫ് എന്ന പോലീസ് ഡ്രൈവർ ആക്രമിച്ചതെന്ന് പരാതിക്കാർ പറയുന്നു. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി, DGP, എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്,