Mission News
Mission News
Monday, 03 Feb 2025 18:00 pm
Mission News

Mission News

 

തൃശൂർ,
വളരെ ബോധപൂർവമാണ് കേരളത്തിൽ കുട്ടികൊലയാളികളെ സർക്കാർ സൃഷ്ടിക്കുന്നതെന്ന് മുൻ സ്പീക്കർ അഡ്വ തേറമ്പിൽ രാമകൃഷ്ണൻ തൃശൂരിൽ പ്രസ്താവിച്ചു. സർക്കാരിന്റെ മദ്യവില്പന ക്കെതിരെ ജനം തിരിയാതിരിക്കുവാൻ മറ്റു ലഹരി വസ്തുക്കൾ അപകടകാരികളാണെന്ന് ജനത്തെ പഠിപ്പിക്കേണ്ടതുണ്ട്. അതിനാൽ അവ ധാരാളമായി സമൂഹത്തിൽ പ്രചരിക്കുവാനും കുട്ടികൾ ധാരാളമായി കുറ്റവാളികളാകാനും സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സ്വാഭാവികമായും സംശയം തോന്നിക്കുന്നതായും തേറമ്പിൽ ആരോപിച്ചു.

മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫിന്റെ 102 മണിക്കൂർ ഉപവാസം നാരങ്ങാനീര് നൽകി അവസാനിപ്പിക്കുന ചടങ്ങിലാണ് തേറമ്പിൽ ഇങ്ങനെ പ്രസ്താവിച്ചത്. ചടങ്ങിൽ സംസ്ഥാന രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.

മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗംമൂലം  ഏറ്റവും വലിയ ഭീകരാന്തരീക്ഷം കേരളത്തിൽ സംജാതമായിരിക്കുന്നു. അത് തടയുന്നതിൽ പരാജയപ്പെട്ട ഇടതുമുന്നണി സർക്കാരിനെതിരെ എല്ലാം മറന്ന് എല്ലാവരും ഒരുമിക്കേണ്ട സമയമായിരിക്കുന്നുവെന്നും അഡ്വ തേറമ്പിൽ രാമകൃഷ്ണൻ തറപ്പിച്ചു പറഞ്ഞു.

കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ പി വി കൃഷ്ണൻ നായർ, കെസിബിസി മദ്യ വിരുദ്ധ സമിതി തൃശൂർ അതിരൂപത ഡയറക്ടർ റവ ഡോ ദേവസി പന്തല്ലൂക്കാരൻ, മഹിളാ കോണ്ഗ്രസ് നേതാവ് ലീലാമ്മ തോമസ് ടീച്ചർ, തൃശൂർ പബ്ലിക് ലൈബ്രറി ജോയന്റ് സെക്രട്ടറി രാധാകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് നന്ദകിഷോർ, ഡോ ജെയിംസ് ചിറ്റിലപ്പിള്ളി, പി കെ ജിനൻ മാസ്റ്റർ,  വിത്സൺ പണ്ടാരവളപ്പിൽ,  ജെയിംസ് മുട്ടിക്കൽ, കെ എ മഞ്ജുഷ, അബ്ദുൾ റഷീദ്, കമറുദ്ദീൻ വെളിയംകോട്, ടി എസ് അബ്രഹാം, ശശി നെട്ടിശ്ശേരി, പോൾ ചെവിടൻ,  ബേബി കണ്ണംപടത്തി, പി എം അക്ബർ, ബേബി മൂക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.