Mission News
Mission News
Saturday, 08 Mar 2025 00:00 am
Mission News

Mission News

  അങ്കമാലി :    മൂക്കന്നൂർ പഞ്ചായത്തിൽ ജനകീയ സമരസമിതിയുടെ പേരിൽ കൃത്യമായ പിതൃത്വം ഇല്ലാതെ പഞ്ചായത്തിലെ ക്വാറികൾക്കെതിരെ ഒളിയമ്പു് എയ്തു കൊണ്ട് കറങ്ങി നടക്കുന്ന ബ്ലാക്ക് ആൻ്റ് വൈറ്റ് നോട്ടീസിൻ്റെ ഉറവിടവും പിതൃത്വവും ഇല്ലാതെ ആരോപണങ്ങൾ അതും കൃത്യമായ തെളിവുകളില്ലാതെ കറങ്ങി നടക്കുന്നത് ഇടതു വലതു രാഷ്ട്രീയ പാർട്ടിയിലെ യഥാക്രമം മോഹനൻ, ബിജു പാലാട്ടി എന്നിവർക്കെതിരെയുള്ള വ്യക്തി വൈരാഗ്യമോ, രാഷ്ട്രീയ ഗ്രൂപ്പ് വൈരാഗ്യമോ എന്ന് അധികം വൈകാതെ വ്യക്തമാകുമെന്ന് ഉറപ്പായി, എടലക്കാട് പ്രവർത്തിക്കുന്ന ക്വാറിയുടെയും, മഞ്ഞിക്കാട് പാറക്കടുത്ത് പ്രവർത്തിക്കുന്ന ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വസ്തുവകകൾ വാങ്ങിച്ചു കൂട്ടിയിട്ടുണ്ടെന്നുമാണ് മറ്റൊരു ആരോപണം വ്യവസ്ഥാപിതമായ രീതിയിൽ സംസ്ഥാന പോലീസ് വിജിലൻസിൻ രണ്ട് രൂപയുടെ വെള്ള പേപ്പറിൽ ഒരു പരാതി എഴുതി അഞ്ച് രൂപയുടെ
 പോസ്റ്റൽ സ്റ്റാമ്പും ഒട്ടിച്ചു വിട്ടാൽ അന്വേഷണം നടത്തുന്ന സംവിധാനം ലളിതമായി തന്നെ ഉള്ളപ്പോൾ ഉണ്ടയില്ലാ വെടിയുമായ് കുറച്ച് ഫോട്ടോസ്റ്റാറ്റ് നോട്ടീസ്‌ ഇറക്കിയവരുടെ ലക്ഷ്യം അഴിമതി വിരുദ്ധ പോരാട്ടമല്ല മറിച്ച് വ്യക്തിഗത / രാഷ്ടീയ ഗ്രൂപ്പ് വിഴുപ്പലക്കൽ ആണെന്ന് വ്യക്തമാണ്, ക്വാറി പ്രവർതനം നടത്തുന്നത് പൂർണമായി നിയമങ്ൾ പാലിച്ചുകൊണ്ടല്ല എന്നത് ഏവർക്കും അറിയാം പക്ഷെ നാടിൻ്റെ വികസനത്തിന്, റോഡുകൾക്കും പാലങ്ങൾക്കും, കെട്ടിടങൾക്കും കല്ലും മണ്ണും അനിവാര്യമാണ്. റവന്യു വിഭാഗത്തിന് കീഴിലും ജില്ലാ ഭരണത്തിനും കീഴിൽ പ്രവർത്തിക്കുന്ന മൂക്കന്നൂർ വില്ലേജ് ഓഫിസും, വില്ലേജ് ആഫീസറും യാതൊരു വിധ അഴിമതിക്കും കൂട്ടുനിൽക്കുന്ന വിഭാഗമല്ലാത്തതിനാൽ അത്തരം നിയമലംഘനങ്ങൾ നടക്കുകയില്ല എന്നും പ്രലോഭനങ്ങൾക്കും ഭീഷണിക്കും വിധേയമാകാത്ത വില്ലേജ് റവന്യൂ രംഗത്ത് ക്വാറികളുടെ നിയമ വിരുദ്ധ പ്രവർത്തനങൾ ഇല്ല എന്ന് തന്നെ പറയാം, പഞ്ചായത്തിൻ്റെ പുരോഗമനം ആഗ്രഹിക്കുന്നവർ വ്യക്തമായ മേൽവിലാസത്തിൽ പ്രചരിപ്പിക്കുന്ന വിമർശനങ്ങൾ ആരോപണങൾ എന്നിവ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്, പിതൃത്വം ബോധ്യപ്പെടുന്ന പ്രതികരണമാണ് ജനാധിപത്യത്തിന് ആശ്വാസകരവും