Mission News
Mission News
Thursday, 13 Mar 2025 00:00 am
Mission News

Mission News

 

 അങ്കമാലി :  നിയന്ത്രണംവിട്ട ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി  ബൈക്ക്  ഓടിച്ചിരുന്ന  എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മൂക്കന്നൂർ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും തൃശൂർ മുരിയാട് മഠത്തിൽ രമേശിന്റെ മകനുമായ സിദ്ധാർഥ് (19) ആണ് മരിച്ചത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്  രണ്ടാംവർഷ    വിദ്യാർത്ഥിയാണ്. ഇന്ന് വൈകീട്ട് മൂന്നരയോടെ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. സിദ്ധാർഥ് അപകട സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സ്കൂട്ടർ ഓടിച്ചിരുന്ന കോക്കുന്ന് സ്വദേശി കുരിശിങ്കൽ ജോർജിന്റെ ഭാര്യ ലിസിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. സിദ്ധാർഥ് അപകടസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.