Mission News
Mission News
Thursday, 13 Mar 2025 18:00 pm
Mission News

Mission News

നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും ഉത്സാഹവും കൊണ്ടുവരുന്നു. ഈ ആഘോഷം നമ്മുടെ ജീവിതത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതാണ് ഹോളിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ഏകത്വത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്
ഹോളി ആഘോഷങ്ങള്‍ രാജ്യത്തിന്റെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതായി മാറട്ടെയെന്നും രാജീവ് മേനോൻ ആശംസിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഹോളി ആശംസകള്‍ നേരുന്നതായും ജനങ്ങളില്‍ സൗഹാര്‍ദ്ദത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ആഘോഷവേള വഴിയൊരുക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തിന്‍മയ്ക്ക് മേല്‍ അവസാന വിജയം നന്‍മയുടേതായിരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ഹോളിയുടെ ചരിത്രം. ഇതിനെല്ലാം അപ്പുറം ശൈത്യകാലം കഴിഞ്ഞ് വസന്തകാലത്തെ വരവേല്‍ക്കല്‍ കൂടിയായിട്ടും ഹോളി ആഘോഷിക്കുന്നു.
ആകാശച്ചെരുവില്‍ വര്‍ണങ്ങളുടെ വസന്തം വിരിഞ്ഞ പോലെയാണ് ഹോളി എത്തുന്നത്
നമുക്ക് ചുറ്റും നന്മയും സ്‌നേഹവും എനർജിയും പ്രചരിപ്പിക്കാന്‍ ഹോളി നമ്മെ പഠിപ്പിക്കുന്നു. നിറങ്ങളുടെ ഈ ഉത്സവം നനമ്മുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുന്നതാകട്ടെയെന്നും രാജീവ് മേനോൻ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള ആർ.പി.ഐയുടെ നേതാക്കൾക്കും പ്രവർത്തകർക്കും അദേഹം ഹോളി ആശംസകൾ നേർന്നു