Mission News
Mission News
Tuesday, 06 May 2025 18:00 pm
Mission News

Mission News

 

പെരുമ്പാവൂർ :
ട്വൻ്റി 20 പാർട്ടി പെരുമ്പാവൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷനും
കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പെരുമ്പാവൂർ സോഫിയാ കോളേജ് റോഡിലെ ചെമ്പകശ്ശേരി ബിൽഡിംഗിൽ നടന്നു.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി. എം. നാസർ , ജില്ലാ കോ-ഓർഡിനേറ്റർ പി.വൈ. എബ്രഹാം, റ്റി.എം ജോയി,പി എ .നസീർ , മാത്യു ടി പോൾ എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വിജയകുമാർ മോളത്ത് അധ്യക്ഷത വഹിച്ചു.