Mission News
Mission News
Sunday, 06 Jul 2025 18:00 pm
Mission News

Mission News

തെരുവുനായ് ശല്യം ഒഴിവാക്കാൻ  സർക്കാർ കർശന നടപടി സ്വീകരിക്കണം.
 ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.
............................
സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ഈ  മാസത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്. മരണപ്പെട്ട കുടുംബങ്ങൾക്കും. ചികിത്സയിൽ കഴിയുന്നവർക്കും. സർക്കാർ ധനസഹായം നൽകണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പിആർ വി നായർ അധ്യക്ഷത വഹിച്ചു നാഷണൽ പ്രസിഡന്റ് അഡ്വ :ഡോ. രാജീവ് രാജധാനി ഉദ്ഘാടന നിർവഹിച്ചു. സംസ്ഥാന പ്രസിഡണ്ട്  ഷിബു കെ തമ്പി. ദേശീയ സെക്രട്ടറി കെ പി ചന്ദ്രൻ. സംസ്ഥാന സെക്രട്ടറി പി ടി ശ്രീകുമാർ. എൻ ആർ ജി പിള്ള. തോമസ് വൈദ്യർ. കെ സന്തോഷ്. പി ആർ. വിനയൻ. പുഷ്പരാജ്. സുജിത് കുമാർ എന്നിവർ പ്രസംഗിച്ചു