*തെരുവ് നായ ആക്രമണം :കെ ട്ടിക്കിടക്കുന്ന നഷ്ടപരിഹാര കേസുകൾ തീർപ്പാക്കണം*
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.
സംസ്ഥാനത്ത് തെരുവ്നായകളുടെ വർദ്ധനവ് നിയന്ത്രിക്കാനും ആക്രമണം കുറക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ കറപ്ഷൻ മിഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രതിരോധ മരുന്ന് പോലും ഫലപ്രദ മല്ലെന്നു തെളിഞ്ഞ സാഹചര്യത്തിൽ ശല്യക്കാരായ പന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതുപോലെ തെരുവ് നായകളെയും കൊല്ലാൻ നിർദ്ദേശം നൽകണം.
തെരുവ് നായ ആക്രമണത്തിന്റെ നഷ്ടപരിഹാര കേസുകളിൽ തീരുമാനമെടുക്കേണ്ട ജസ്റ്റിസ് സിരി ജഗൻ കമ്മീഷൻ പ്രവർത്തനക്ഷമമാക്കണമെന്നും കമ്മീഷനു മുന്നിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന 10000 ത്തിനടുത്ത കേസുകളിൽ അദാലത്ത് നടത്തി നഷ്ടപരിഹാരം അനുവദിക്കുവാൻ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് ഷിബു.കെ.തമ്പി സെക്രട്ടറി പി.ടി ശ്രീകുമാർ എന്നിവർ നിവേദനം നൽകി.