Mission News
Mission News
Tuesday, 29 Jul 2025 18:00 pm
Mission News

Mission News


 

കൊച്ചി:സെൻറ് തെരേസാസ് കോളേജ് അധ്യാപകർക്കായി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.
 കോളേജ് ആർട്സ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം.

"ലഹരി രഹിത സമൂഹ സൃഷ്ടി "എന്ന വിഷയത്തിൽ സെൽഫ് ഫിനാൻസ്ട് വിഭാഗം അധ്യാപകർക്കായികൊച്ചി സിറ്റി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ 
പി .എച്ച്. ഇബ്രാഹിം,
 റഗുലർ ഡിപ്പാർട്ട്മെൻ്റ് വിഭാഗം അധ്യാപകർക്കായി ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ എന്നിവർ ക്ലാസുകൾ നയിച്ചു.

പ്രിൻസിപ്പാൾ ഡോ. അനു ജോസഫ് (ചെയർമാൻ, സി.പി. ജി )ഡയറക്ടർമാരായ സിസ്റ്റർ ഫ്രാൻസിസ് ആൻ, സിസ്റ്റർ ടെസ , കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഫാക്കൽറ്റി കോ -ഓർഡിനേറ്റർ മേജർ ഡോ. കെ. വി സെലീന , സബ്. ലെഫ്.  ലിസി ജോസ്, ഡോ.ആൻ തോമസ് കിരിയാന്തൻ, ഡോ. ജെൻസി ട്രീസ , സോണിയ മരിയ ലോബോ , എലിസബത്ത് എബ്രഹാം, ഡോ. അന്നു രാജു, എസ്. ഐ . ബാബു പി.ജോൺ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.