Mission News
Mission News
Wednesday, 30 Jul 2025 18:00 pm
Mission News

Mission News

എറണാകുളം :

ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്‌സും സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ്ം ചേർന്ന് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ സ്ഥിര തമസമയവർക്ക് സ്വയം തൊഴിലും സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള പദ്ധതികൾ ശിൽപശാലയിൽ വിശദീകരിച്ചു.

1500 പുതിയ സംരംഭകരെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പദ്ധതിയുടെ എറണാകുളം ജില്ലയിലെ പരിപാടി നോർക്ക റുട്‌സ് സെൻ്റർ മാനേജർ അമ്പിളി ആൻ്റണി ഉദ്ഘാടനം ചെയ്തു. സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് പ്രോജക്ട് ഓഫീസർ ദിലീപ് പി സി അധ്യക്ഷത വഹിച്ചു. സെൻ്റർ ഫോർ മാനേജ്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ പി ജി അനിൽ ക്ലാസ് നയിച്ചു. നോർക്ക റൂട്ട്സ് സീനിയർ എക്സിക്ടീവ് ജാൻസി ഉബൈദ്, അസിസ്റ്റൻ്റ് രേഷ്മികാന്ത് ആർ, സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് പ്രോജക്ട് ഓഫീസർ മാരായ വി കെ ഫലുള്ള, അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു. ശിൽപശാലയിൽ 125 പ്രവാസികൾ പങ്കെടുത്തു.