
ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം അവാസ്തവം
*സി.പി.ഐ.എം വിടില്ല. സുരേഷ് കുറുപ്പ്*
കോട്ടയം:
ഏറ്റുമാനൂരിൽ താൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നെന്ന് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സിപിഎം നേതാവും മുൻ എംപിയുമായ കെ. സുരേഷ് കുറുപ്പ്.
1972-ൽ സിപിഎമ്മിൽ അംഗമായതാണെന്നും അന്നു തൊട്ട് ഇന്നുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും തനിക്കില്ലെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നു.