അങ്കമാലിയുടെ മണ്ണിൽ നിന്നും സ്വന്തം നാടിൻ്റെയും നാട്ടുകാരുടെയും മഹത്വത്തെ ലോകത്തിൻ്റെ നിറുകയിലേക്ക് കൈ. പിടിച്ചുയർത്തിയ ഡോക്ടർ വർഗ്ഗീസ് മൂലൻ എന്ന വ്യവസായി ഒരു ബിസിനസ് രംഗത്തിനപ്പുറം ചരിത്രപ്രാധാന്യമുള്ള റോക്കറ്റ് ട്രീ എന്ന സിനിമയും ഒരുക്കി വരും തലമുറക്ക് ഒരു ചരിത്രബോധം കൂടി നൽകിയിരിക്കയാണ് ചരിത്രബോധം നൽകുന്നതോടൊപ്പം ചരിത്രത്തിന് പറ്റിയ പിഴവുകളും ആ പിഴവുകളിൽ കാലിടറി വീണ ജീവിതങ്ങളെയും രാജ്യത്തെ ഗ്രസിച്ച അപചയങ്ങളെയും തുറന്ന് കാട്ടുന്നു എന്നത് ഇതിൻ്റെ നിർമാതാവ് എന്ന നിലയിൽ ഡോക്ടർ വർഗീസും ഈ സിനിമയും ചരിത്രത്തിൻ്റെ ഏടുകളിൽ എന്നും നിറഞ്ഞു നില്ക്കും ഈ സിനിമ ആസ്വാദകർക്ക് മാത്രമല്ല സിനിമ എന്താണെന്ന് പഠിക്കാൻ ശ്രമിക്കുന്ന തലമുറക്കും ഒരു പാഠമാണ്, അത് കൊണ്ട് തന്നെയാണ് ഒരു കൂട്ടം യുവചലചിത്ര കലാകാരൻമാരുടെ കൂട്ടായ്മയിലെ അംഗങ്ങളായ ഹർഷജിത്,, സിജോ ജോസഫ്,, നിപുൺ ജോയ്, ഡോ: സുഗുണ, അഡ്വ: ഭൂമി എന്നിവർ ഡോക്ടർ വർഗ്ഗീസ് മൂലനെ, അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ഒരു ഗുരുസ്ഥാനീയന് നൽകുന്ന ആദരവ് നൽകിയതും അദ്ദേഹത്തിൻ്റെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹങ്ങൾ വാങ്ങിയതും ബിസിനസ് രംഗത്ത് മൂലൻസ് ഗ്രൂപ്പിൻ്റെ വിജയ് എക്സ്പോർട്ട് എന്ന സ്ഥാപനത്തിലൂടെ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ചവക്കുമ്പോഴും സ്വന്തം നാട്ടിൽ ശ്രേഷ്ഠമായ കാരുണ്യ പ്രവർത്തനങ്ങളിൽ ഡോക്ടർ വർഗീസ് സദാ വ്യാപൃതനാണ് വീടില്ലാത്ത നിരവധി പേർക്ക് വീടും, ഹൃദയ ശസ്ത്രക്രിയ വേണ്ടുന്നവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് പൂർണമായും എല്ലാ സഹായങ്ങളും അദ്ദേഹം നൽകുന്നു, ഹൃദയത്തെ തൊട്ടറിഞതുകൊണ്ടായിരിക്കാം, രാജ്യത്തെ മികച്ച ശാസ്ത്രജ്ഞനായ ശ്രീ നമ്പി നാരായണൻ്റെ ജീവിതം മാറ്റിമറിച്ച കുപ്രസിദ്ധമായ ചാരക്കേസിലെ യാഥാർത്ഥ്യം കേട്ടതും വായിച്ചറിഞ്ഞതിലപ്പുറം യാഥാർത്ഥ്യങ്ങളിലെ പൊരുൾ വരും തലമുറക്ക് മനസിലാക്കാൻ ഒരു ചരിത്ര പുസ്തകത്തിൻ്റെ മികവിലേക്ക് അഭ്രപാളികളിലൂടെ അറിയാനും അറിയേണ്ടതുമായ സത്യങ്ങൾ നമ്പി നാരയണനിലൂടെ തന്നെ വരും തലമുറക്ക് ബോധ്യമാകാൻ റോക്കറ്റ് ട്രീക്ക് സാധ്യമായതും ശ്രീവർഗ്ഗീസ് മൂല നിലൂടെ ചരിത്രത്താളുകളിൽ ആലേഖനം ചെയ്യപ്പെടാൻ നിയോഗം ഉണ്ടായതും, അതു കൊണ്ട് തന്നെയാണ് ഡോക്ടർ വർഗീസ് മൂലന് ആദരവുകളുടെ പെരുമഴക്കാലത്തിലൂടെ കടന്നുപോകാൻ സാധിച്ചതും