Mission News
Mission News
Saturday, 06 Dec 2025 18:00 pm
Mission News

Mission News

തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് കൈയ്യടക്കുമോ?
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ചുവടായ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി  വാർഡുകളിലും തദ്ദേശസ്ഥാപനങ്ങളിലും വിജയിച്ച് താഴേത്തട്ടിൽ ജന സ്വാധീനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുകയാണ്.പല സ്ഥലങ്ങളിലും എൻ.ഡി.എയും എൽ ഡി.എഫും യു.എഡി.എഫ് പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ തന്ത്രങൾ മെനഞ്ഞു കൊണ്ടിരിക്കയാണ്. യുഡിഎഫിലെ മുഖ്യ പാർട്ടിയായ കോൺഗ്രസ് മൂന്ന് മുൻ എംഎൽഎമാരെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമ്പോൾ മുന്നണിയിലെ ഏറ്റവും വലിയ ഘടക കക്ഷിയായ ലീഗ് മലപ്പുറം തിരുനാവായയിൽ മത്സരിപ്പിക്കുന്നത് പാർട്ടിയുടെ ദേശീയ അസിസ്റ്റൻറ് സെക്രട്ടറി  എംപി മുഹമ്മദ് കോയയെയാണ്. കോൺഗ്രസിലെ മുൻ എംഎൽഎമാരായ അനിൽ അക്കരെയും.കെഎസ് ശബരി നാഥും.ഇഎം അഗസ്തിയും മത്സര രംഗത്തുണ്ട്. ഇതിൽ ശബരി നാഥനെ മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ കോൺഗ്രസ് അവതരിപ്പിക്കുമ്പോൾ ലീഗിൻ്റെദേശീയ അസിസ്റ്റൻറ് സെക്രട്ടറി എം പി മുഹമ്മദ് കോയ യെ തിരുനാവായ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്കും ലീഗ് മത്സരിപ്പിക്കുന്നു. തിരുന്നാവായ പഞ്ചായത്ത് നിലവിൽ ഭരിക്കുന്ന യുഡിഎഫിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അഞ്ചുവർഷംകൊണ്ട് ഗ്രൂപ്പ് തർക്കങ്ങൾ കാരണം മൂന്ന് പേർ കൈകാര്യം ചെയ്തപ്പോൾ ഉണ്ടായ ചില അസ്വാരസ്യങ്ങൾ ഒരുപക്ഷേ ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലും യുഡിഎഫിൽ ഉണ്ടായിട്ടുണ്ട്. ഇതിനെ മറികടക്കുക എന്ന മുഖ്യ ലക്ഷ്യവും എം പി മുഹമ്മദ് കോയയെ മത്സരിപ്പിച്ച് പ്രസിഡൻറ് സ്ഥാനത്തേക്ക് ചിന്തിക്കുവാൻ മുഖ്യ ഘടകമാണ്. അതിലുപരി ഭാരതത്തിൻ്റെ പൈതൃക കേന്ദ്രമായ ,ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള കുഭമേളയെന്ന മാമാങ്കം നടന്നിരുന്ന സ്ഥലം കൂടിയാണ്.കോയ സാഹിബിന് ഹൈന്ദവ കുടുബങ്ങളായുള്ള നല്ല ബന്ധവും മാമാങ്ക സ്മാരക കേന്ദ്രങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും വളരെ വിജയ പ്രതിക്ഷ കാണുന്നു. ജനുവരി 18 മുതൽ പതിനെ ഴ് ദിവസം നീണ്ടു നില്ക്കുന്ന മഹാ കുഭമേള മഹാമണ്ഡലേശ്വർആനന്ദവനം ഭാരതി സ്വാമിയുടെ നേതൃത്വത്തിൽ ജൂനാ അഖാഡയുടെ കാർമികത്വത്തിൽ  നടക്കാനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.ഇത്തരം പ്രവർത്തനകൾക്കെല്ലാം മുഹമ്മദ് കോയ സാഹിബിൻ്റെ പരിപൂർണ പിൻതുണയുണ്ട് എന്നതും ശ്രദ്ധേയമാണ്. നിലവിൽ പാർട്ടിയുടെ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ സജീവമായി പാർട്ടി പ്രവർത്തനം നടത്തിയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും അണികൾക്കിടയിൽ ഏറെ. സ്വാധീനം ഉണ്ടാക്കിയ നേതാവാണ് എം പി മുഹമ്മദ് കോയ. അത് നിലനിൽക്കെ തന്നെ തദ്ദേശ ത്തിലേക്ക് മത്സരിപ്പിക്കുവാൻ പാർട്ടിയെടുത്ത തീരുമാനം ഏറെ ഉചിതമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്.
     ശശി കളരിയേൽ