Mission News
Mission News
Thursday, 08 Jan 2026 00:00 am
Mission News

Mission News

പ്രിയ എഴുത്തുകാരനും സാമൂഹിക–സാംസ്‌കാരിക പ്രവർത്തകനുമായ ചിത്രപ്രകാശിന്റെ വേർപാടിനെ തുടർന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. KAIA ജില്ലാ പ്രസിഡന്റ്, കെ. ത്രിയേഷ് അവാർഡ് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ സജീവമായിരുന്ന ചിത്രപ്രകാശിന്റെ അനുസ്മരണം 2026 ജനുവരി 9ന് രാവിലെ 10.30ന് ബോർഡ്ഗേറ്റ് പാലസിൽ നടക്കും.
പൊതുദർശനത്തിന് ശേഷം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സാഹിത്യ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളും പ്രവർത്തകരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
ഡോ. ടി. വിനായകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. വൈബി ഇബ്രാഹിം, ശ്രീ. കെ. എൻ. ഉണ്ണികൃഷ്ണൻ, ശ്രീ. ടി. കെ. വിനോദ്, ശ്രീ. ദിനേശ്മണി, ശ്രീ. കെ. വേണുഗോപാൽ, ശ്രീ. കെ. കൃഷ്ണകുമാർ, ശ്രീ. ഡോ. തോമസ്, ശ്രീ. കെ. വി. മനോജ്, ശ്രീ. ഷിബു മൂത്താസ്, ശ്രീ. രാജു മേനോൻ, ശ്രീ. സിജ്ജായ്, ശ്രീ. ജോസഫ് മാത്യു, ശ്രീ. സി. ചന്ദ്രമോഹൻ, ശ്രീ. പി. മോഹൻലാൽ, ശ്രീ. ജി. രമേഷ്, ശ്രീ. കെ. വർഗീസ് തോമസ്, ശ്രീ. ബാലരാജ് ബാലൻ, ശ്രീ. കെ. കെ. ജയപ്രകാശ് എന്നിവർ പ്രസംഗിക്കും.
പരിപാടിയുടെ നടത്തിപ്പ് രാജേഷ് കുമാർ മാധവൻ നിർവഹിക്കും. ചിത്രപ്രകാശിന്റെ സാമൂഹിക–സാംസ്‌കാരിക സംഭാവനകൾ അനുസ്മരിക്കുന്ന ഈ പരിപാടിയിലേക്ക് പൊതുജനങ്ങളുടെ സാന്നിധ്യം സംഘാടകർ അഭ്യർത്ഥിച്ചു.