
തിരുവനന്തപുരം: 2026 ലെ കേരള ബഡ്ജറ്റ് നടപ്പിലാക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കണമെങ്കിൽ കേന്ദ്ര വിഹിതത്തെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നും ഇത് ഇനിയങ്ങോട്ട് സാമ്പത്തിക അനിശ്ചിതത്വത്തിന് വഴിവെക്കുമെന്നും സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡൻ്റ് വി വി രാജേന്ദ്രൻ പറഞ്ഞു. എസ്ജെഡി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുമാനത്തേക്കാൾ ചിലവ് കൂടുതലായതിനാൽ റവന്യൂ കമ്മി (₹34,586 കോടി) വർധിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ദുർബലപ്പെടുത്തും.
കിഫ്ബി (KIIFB) പോലുള്ള സംവിധാനങ്ങളിലൂടെ കടമെടുത്തു കൊണ്ടുള്ള വികസനം വരും തലമുറയുടെ മേൽ അധിക ബാധ്യത വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, വിലക്കയറ്റം തടയുന്നതിനുള്ള കമ്പോള ഇടപെടലുകൾക്കോ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടുന്നതിനോ ഉള്ള പദ്ധതികൾ ഇല്ലാത്ത ഈ ബഡ്ജറ്റ് തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് ബാലചന്ദ്രൻ കളിപ്പാക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ
സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന സെക്രട്ടറി ജനറൽ ബി റ്റി രമ മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി വിഷ്ണു വി രാജ്, തിരുവനന്തപുരം തെക്ക് സംഘടന ജില്ലാ പ്രസിഡന്റ് ഇടമല വിജയൻ, തിരുവന്തപുരം സിറ്റി സംഘടന ജില്ലാ പ്രസിഡന്റ് ചെമ്പഴന്തി മണികണ്ഠ പ്രസാദ്, തിരുവനന്തപുരം വടക്ക് സംഘടന ജില്ലാ പ്രസിഡന്റ് എം ജയലക്ഷ്മി, ബി. മണികണ്ഠൻ, കെ വിശ്വംഭരൻ,പി എസ്സ് സുരേഷ്കുമാർ, ടി രാജൻ, ജെ സതീഷ് കുമാർ, മിത്രബാബു, എം ഗോപകുമാർ, മുരളിധരനാചാരി, റീന അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.