Mission News
Mission News
Thursday, 05 Feb 2026 18:00 pm
Mission News

Mission News

 

പട്ടാമ്പി:  . പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി ഭരണനുകൂല യൂണിയൻ്റെ അധോലോക വാഴ്ച്ചക്ക് എതിരേ മുഖ്യമന്ത്രി, വകുപ്പ് ഡയറക്ടർ എന്നിവർക്ക്  പരാതി നൽകി കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ എൽ.ഡി.ക്ലാർക്ക് റാങ്ക് ഹോർഡേഴ്സ് അസോസിയേഷൻ . 

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെ ആസ്ഥാന ഓഫീസുകളിൽ വരുന്ന ഒഴിവുകൾ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ആശ്രിത നിയമനം എന്നിവ പ്രകാരം നികത്തരുത് എന്ന് 2016 ലെ കേരളപ്പിറവി ദിനത്തിൽ സ.ഉ.(പി) നം.29/2016/ നമ്പർ ഉത്തരവ് ഇറക്കിയെങ്കിലും, പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. ഉത്തരവ് ഇറങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും വകുപ്പ് ആസ്ഥാനത്തേ അനേകം ഒഴിവുകൾ നികത്തപ്പെട്ടത് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ആശ്രിത നിയമനം എന്നിവ മുഖേനയാണ്. എൻട്രി കേഡർ തസ്തികളായ ക്ലാർക്ക് , ഒ എ . പോസ്റ്റുകളിലാണ് ഇത്തരത്തിൽ ചട്ടവിരുദ്ധ നിയമനങ്ങൾ നടന്നിട്ടുള്ളത്

പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർവ്വീസ് നിയമങ്ങൾ വകുപ്പ് തല പരീക്ഷകൾ ഉൾപ്പെടെ ഉള്ള വിവിധ സർവ്വീസ് കാര്യങ്ങളെ കുറിച്ച് എളുപ്പത്തിൽ പരിചയപ്പെടാനും മറ്റും വകുപ്പ് ആസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കുന്നത് സഹായകരമാണ്. എന്നാൽ ഉത്തരവ് ഇറക്കി പത്ത് വർഷമായിട്ടും പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്തെ ഒഴിവുകൾ ഭരണാനുകൂല യൂണിയൻ നേതാക്കൾ കൈയ്യടിവെച്ചിരിക്കുകയാണ്. ചട്ട വിരുദ്ധമായി വകുപ്പ് ആസ്ഥാനത്ത് ജോലിയിൽ പ്രവേശിച്ചവരെ അവരുടെ ടേൺ അനുസരിച്ച് ഒഴിവ് ഉള്ള ജില്ലകളിലേക്ക് മാറ്റി നിയമിച്ച് തങ്ങൾക്ക് അർഹമായ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം എന്നും അല്ലാത്ത പക്ഷം വകുപ്പ് ആസ്ഥാനത്തേക്ക് പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ തങ്ങൾ നിർബന്ധതിരാവും എന്നും റാങ്ക് ഹോർഡേസ് അസോസിയേഷൻ അറിയിച്ചു.