Mission News
Mission News
Wednesday, 10 Aug 2022 18:00 pm
Mission News

Mission News

കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. ആശാ വര്‍ക്കറായ ഇവര്‍ കുട്ടിയെക്കൊണ്ട് വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ഭയം കാരണം സംഭവം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് തന്റെ അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രമ്യയെ പൊലീസ് രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്തു.

രമ്യ മാനസികമായും ശാരീരികമായും കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിക്കുക തുടങ്ങി നിരവധി ക്രൂര കൃത്യങ്ങളാണ് കുട്ടിക്കെതിരെ രമ്യ നടത്തിയത്.