Mission News
Mission News
Sunday, 10 May 2026 00:00 am
Mission News

Mission News

അങ്കമാലി: പിച്ചനിക്കാട് പുളിയനം ഓവർബ്രിഡ്ജിന് സമീപമുള്ള ആർബി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഏഴാമത് പൊതുയോഗവും കുടുംബ വാർഷികവും ഡോ. പോൾ മാമ്പിള്ളി അനുസ്മരണവും മേയ് 9 ശനിയാഴ്ച വിവിധ പരിപാടികളോടെ നടന്നു.. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് അങ്കമാലി എം.എൽ.എ റോജി എം. ജോൺ ഉദ്ഘാടനം ചെയ്യതു.
വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്കായി വിവിധ കലാ-സാംസ്കാരിക പരിപാടികളും അനുസ്മരണ സമ്മേളനവും നടന്നു.. വൈകിട്ട് 5 മണിക്ക് ആരംഭിച്ച് വർഷിക

റിപ്പോർട്ട് അവതരണം, വരവ്-ചിലവ് കണക്കുകൾ, ചർച്ച, പാസ്സാക്കൽ തുടങ്ങിയവയ്ക്ക് ശേഷം 6 മണിക്ക് കുടുംബ സംഗമവും പൊതുസമ്മേളനവും നടന്നു.
സെക്രട്ടറി പ്രഫുൽ കെ.ബി. സ്വാഗതവും ജോയിന്റ് സെക്രട്ടറി എലിയാസ് പി.വി. അനുശോചനവും പ്രസിഡൻറ് ഫിലിപ്പ് പി.വി. അധ്യക്ഷതയും വഹിച്ചു.. തുടർന്ന് അങ്കമാലി എം.എൽ.എ റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു. അനുസ്മരണ പ്രഭാഷണം റവ. ഫാ. ജോണി ചിറ്റേറ്റുകര സി.എം.ഐ. നിർവഹിച്ചു.
ചടങ്ങിൽ അങ്കമാലി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റീത്താ പോൾ,എസ്.എച്ച ഒ  ശ്യാം,സാജൻ റാഫി, ഷാജു മേലേപിള്ളി, ജെയ്സ് പി. ജേക്കബ്, പാലമറ്റം കെ.എ., ശ്രിമതി ഡെയ്‌സി ജിജോ, ശ്രിമതി ജോബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ. ബാബു സാനി നല്കി. പൊതുയോഗത്തിനു ശേഷം സ്നേഹവിരുന്നും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പരിപാടിയിൽ പ്രദേശവാസികളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തത്തു.