
കൊച്ചി: സനാതനം ധർമപാഠശാല - സങ്കൽപ്പ് IAS കേരളയും ആയി ചേർന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും നടത്തിവരുന്ന ഏകദിന വിദ്യാർത്ഥി ശിബിരത്തിന്റെ ഭാഗമായി പാഠശാലയുടെ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ IMA ഹാളിൽ വെച്ച് എറണാകുളം ജില്ലയിലെ വിദ്യാർത്ഥിൽക്കായി സംങ്കൽപ്പ് ഐ എ എസ്സു മായി ചേർന്ന് മെയ് പതിനേഴാം തിയതി ഞായറാഴ്ച ഏകദിന വിദ്യാർത്ഥി ശിബിരം സംഘടിപ്പിച്ചു. പാഠശാല എറണാകുളം ജില്ലാ അധ്യക്ഷ ശ്രീമതി വിദ്യാലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സനാതനം ധർമപാഠശാലയുടെ പ്രധാന അധ്യാപകനും സംയോജകനുമായ ശ്രീ രാജേഷ് നാദാപുരം വിദ്യാർത്ഥി ശിബിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൺസർട്ടന്റ് സൈക്കോളജിസ്റ്റ് ശ്രീ അനൂപ് വൈക്കം ക്ലാസിന് തുടക്കം കുറിച്ച പഠന കളരിയിൽ സങ്കൽപ്പ് IAS കേരള കോ- ഓഡിനേറ്റർ ശ്രീ ഹരിഗോവിന്ദ് സിവിൽ സർവീസ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്ലാസ്സ് നയിച്ചു. സനാതനം ധർമ്മ പാഠശാലയുടെ വൈഭവം സ്റ്റേറ്റ് കോ- ഓഡിനേറ്റർ ശ്രീ സി. പി. കൃഷ്ണൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന സമിതി അംഗം ശ്രീ യതീഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ച യോഗത്തിന് എറണാകുളം ജില്ല ഖജാൻജി ശ്രീ ഉദയകുമാർ സ്വാഗതം ആശംസിക്കുകയും എറണാകുളം ജില്ലയുടെ വൈഭവം കോ - ഓഡിനേറ്റർ ശ്രീമതി ഹേന സജീവ് നന്ദി രേഖപ്പെടുത്തുകയും ചെയ്ത ആദ്യ സെഷനു ശേഷം വിദ്യാർത്ഥികൾക്കുള്ള പഠന കളരി ആരംഭിച്ചു. വൈകുന്നേരം 4.30 ന് ഏകദിന വിദ്യാർഥി ശിബിരത്തിന് സമാപനമായി.
റിപ്പോർട്ടർ:സാജു തറനിലം