കറുകുറ്റി : സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്രദിനാഘോഷ പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്. അതിന്റെ ഭാഗമായി വിവിധ ഓട്ടോ സ്റ്റാന്റുകളിലും യൂണിയൻ ഷെഡ്ഡുകളിലുമെല്ലാം യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക വിതരണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രെട്ടറി ഷൈജോ പറമ്പി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സിപി സെബാസ്റ്റ്യൻ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് കെ പി പോളി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര ജിജോ പോൾ ഷാജു മാളിയേക്കൽ ബാബു മണിയംകുഴി ജോയി സി എ നൈജു ഔപ്പാടാൻ സുനിൽ പീറ്റർ ജോസ് വടക്കൻ ജോസ് ചക്കിയേത്ത് സ്റ്റീഫൻ പത്രോസ് ജിജോ മണിയംകുഴി അനുജ സുന്ദരൻ ജോപ്പോൾ ജോസ് നിതിൻ ജോണി ജിഷ്ണു ഷാജി തുടങ്ങിയവർ പങ്കെടുത്തു.