Mission News
Mission News
Monday, 01 Jun 2026 18:00 pm
Mission News

Mission News

  വക്കം ദേവേശ്വരം ക്ഷേത്രം...  
        ( പുത്തൻ നട )


 തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ വക്കത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ്    "വക്കം ദേവേശ്വരം ക്ഷേത്രം"...  വക്കത്തുവീട്ടിൽ "ആശാട്ടിവല്യമ്മ" എന്നറിയപ്പെടുന്ന  "മണക്കാട്ട് തറവാട്ടിലെ  ചക്കി ആശാട്ടി"  മുൻകൈയെടുത്ത് നിർമ്മിച്ചതാണ് വക്കം ദേവേശ്വരം ക്ഷേത്രം...  ഒരിക്കൽ വക്കം ദൈവപ്പുര ക്ഷേത്രത്തിൽ വച്ച് ഉത്സവദിവസം രാത്രിയിൽ പെട്ടെന്നുണ്ടായ ദിവ്യ പ്രചോദനമായിരുന്നു പുത്തൻനടയുടെ നിർമ്മാണത്തിനു തുടക്കം കുറിച്ചത്...  ആ രാത്രിയിൽ തന്നെ തന്റെ തറവാട്ടിൽ മടങ്ങിയെത്തിയ വല്യമ്മ തന്റെ ഇളയ സഹോദരങ്ങളായ  "കൊച്ചുഭൈരവൻ വൈദ്യനേയും" ,  "കുമാരൻ വൈദ്യനേയും" വിളിച്ചുണർത്തി...   എന്നിട്ട് അവരോട് പറഞ്ഞു...  "നമ്മുക്ക് ഉടൻ തന്നെ ഒരുക്ഷേത്രം പണിയണം...  അതിനു പറ്റിയ സ്ഥലം നാളെ തന്നെ കണ്ടെത്തി വിലക്ക് വാങ്ങണം..."  അങ്ങനെ അവർ ഒരു എക്കർ 38 സെന്റ് സ്ഥലം വാങ്ങിച്ചു.....!  അതൊരു പറങ്കിമാവിൻ കാടായിരുന്നു...  ആ സ്ഥലമാണ് വക്കംദേവേശ്വര ക്ഷേത്രമായും ക്ഷേത്ര പറമ്പായും ഇപ്പോൾ കാണുന്നത്....*

           
കേരളത്തിലെ നിരവധി സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയക്കു ശേഷം 1889 ലെ  മഹാശിവരാത്രി ദിവസമായിരുന്നു ശ്രീ നാരയണഗുരുദേവൻ വക്കം ദേവേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്...  പ്രതിഷ്ഠ കഴിഞ്ഞ് ഗുരുദേവൻ വളരെ പ്രസന്നവദനായി പുറത്തു വന്നു...  പ്രാർത്ഥനയോടെ മുഴുകി നിന്ന ഭക്തജനങ്ങളുടെ മുന്നിൽ വന്നുനിന്നു. ഭക്തർ ആ സമയം ഗുരുവിനെ ഈശ്വര തുല്യം കൈകൂപ്പി തൊഴുതു നിൽക്കുകയായിരുന്നു....  പ്രതിഷ്ഠാകർമ്മം കഴിഞ്ഞു പുറത്തു വന്ന സ്വാമിയുടെ പാദങ്ങളിൽ ഭക്തജനങ്ങൾ പുഷ്പങ്ങളും ഫലങ്ങളും അർപ്പിച്ചു സാഷ്ടാംഗം പ്രണമിച്ചു... ഗുരുദേവൻ അവരോടായി പറഞ്ഞു..  "ഇതു ദേവേശ്വരം ക്ഷേത്രമാണ്....  ഇതൊരു സംസ്കാരിക കേന്ദ്രമാകും...."  ക്ഷേത്രത്തിന് ദേവേശ്വര ക്ഷേത്രമെന്ന് ഗുരുദേവൻ നാമകരണം ചെയ്തതിനോടപ്പം "പുത്തൻ ക്ഷേത്രം" എന്നുകൂടി കല്പിച്ചു അരുളിയതിനാൽ നാട്ടുക്കാർ ഇതിനെ "പുത്തൻ ക്ഷേത്രം" എന്നും "പുത്തൻ നട" എന്നും വിളിച്ചു പോരുന്നു....*


വക്കത്തെ പ്രബലരും സമ്പന്നരുമായ കുടുംബക്കാരും ,  ആശാട്ടി വല്യമ്മയുടെ ബന്ധുക്കളുമായ 9 കുടുംബാംങ്കങ്ങളിലെ തല മൂത്ത കാരണവൻ മാരുടെയും കൂട്ടായ പേരിലാണ് വസ്തു ആധാരം ചെയ്തിരുന്നത്...
 
വക്കം ദേവേശ്വരക്ഷേത്ര സ്ഥാപക കുടുംബാംഗങ്ങൾ ഇവരാണ്...
        
1. മണക്കാട്ടു തറവാട്ട് 
( വക്കത്തു വീട് )
         
2. വലിയ വീട് 
         
3. കന്നാല് വിളാകം 
 ( കൊട്ടവിളാകം )
         
4. മുത്താൻ വിളാകം
( ഈച്ചൻ വിള )
         
5. വെളിയിൽ
         
6. കുന്നിൽ
         
7. ഈച്ചൻ വിളാകം
         
8. വിളയിൽ ( പടിഞ്ഞാറൽ )
         
9. വട്ടിക്ക വിളാകം 


നൂറ്റാണ്ടുകളോളം ഈ തറവാട്ടു അംഗങ്ങളിൽ നിക്ഷിപ്ത മായിരുന്ന ക്ഷേത്ര ഭരണം...  പിന്നീട് 1989  ഒക്റ്റോബർ 26 ന്   "വക്കംദേവേശ്വര ക്ഷേത്രയോഗം ട്രസ്റ്റ് " ആയി രജിസ്റ്റർ ചെയ്യുകയും ചെയ്തു...  ക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിലെ  "തിരുവാതിര"  നാളിലാണ് നടത്തി വരാറുള്ളത്... ചതയം നാളിൽ കൊടികയറി പത്തിന്റെ അന്ന് തിരുവാതിര നാളിൽ ഉത്സവം അവസാനിക്കുന്നു...  ഗുരുദേവ പ്രതിഷ്ഠയ്ക്കു പുറമേ ഗുരു ചൈതന്യം നിറഞ്ഞു നിൽക്കുന്ന  "ഗുരുബ്രഹ്മം"  എന്ന നടയും , ഗണപതി ക്ഷേത്രവും , നാഗർ ക്ഷേത്രവും ഇവിടെ ഉണ്ട്....*