Mission News
Mission News
Tuesday, 02 Jun 2026 00:00 am
Mission News

Mission News

എറണാകുളം ജില്ലയുടെ ചുമതല മന്ത്രി റോജി എം ജോണിന്

എറണാകുളം ജില്ലയിൽ സർക്കാർ നടത്തുന്ന വിവിധ വികസന പദ്ധതികൾ, ക്രമസമാധാനം, ജില്ലാ ഭരണസംവിധാനങ്ങളുടെ ഏകോപനം എന്നിവ ഇനി മന്ത്രി റോജി എം. ജോണിന്റെ മേൽനോട്ടത്തിലായിരിക്കും. 

സംസ്ഥാനത്തെ ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് പുനർവിഭജിച്ച് നല്കിയതനുസരിച്ച് എറണാകുളം ജില്ലയുടെ ചുമതല അങ്കമാലി എം.എൽ.എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ റോജി എം. ജോണിന് നൽകി.

അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോജി എം. ജോൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്. ഇപ്പോൾ ജില്ലയുടെ മുഴുവൻ ചുമതല കൂടി വന്നതോടെ ജില്ലയുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷ.