Mission News
Mission News
Tuesday, 02 Jun 2026 18:00 pm
Mission News

Mission News

ഇല്ലിത്തോട്: 2026-27 അധ്യയനവർഷത്തെ എൽ.കെ.ജി (LKG), യു.കെ.ജി (UKG) കുട്ടികൾക്കായുള്ള പഠനസാമഗ്രികളുടെ വിതരണം സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്നു. മൂന്ന് ടേമുകളിലേക്കാവശ്യമായ പഠനസാമഗ്രികളാണ് കുട്ടികൾക്ക് പൂർണ്ണമായും സൗജന്യമായി വിതരണം ചെയ്തത്.
​ജസ്റ്റിസ് പ്രൊട്ടക്ഷൻ കൗൺസിൽ (നീതി സംരക്ഷണ സമിതി) ഭാരവാഹികളുടെ നേതൃത്വത്തിലാണ് പഠനസാമഗ്രികളും പുസ്തകങ്ങളും വിതരണം ചെയ്തത്. ചടങ്ങിൽ ജസ്റ്റിസ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് മനോജ് നാലപ്പാടൻ, സെക്രട്ടറി നഥാനിയൽ തോമസ്, ജോയിന്റ് സെക്രട്ടറി അനന്തു മോഹനൻ എന്നിവർ പങ്കെടുത്തു.
​പ്രീ-പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് ആവശ്യമായ പഠനസാമഗ്രികൾ നൽകി സഹായിച്ചതിന് വിദ്യാലയത്തിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അധികൃതർ ചടങ്ങിൽ അറിയിച്ചു.