Mission News
Mission News
Tuesday, 09 Jun 2026 18:00 pm
Mission News

Mission News

മാധ്യമ പ്രവർത്തകരുടെ ദുരൂഹ മ

പറവൂർ: മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര ദേശീയ സംഘടനയായ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (എം ജെ ഡബ്ല്യു യു) എറണാകുളം ജില്ലാ സമ്മേളനം പറവൂർ താലൂക്ക് പ്രസ്സ് ക്ലബ്ബിൽ പറവൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലൈജി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബിജോയ് ആൻ്റു സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻ്റ് അജിത ജയ്ഷോർ മുഖ്യപ്രഭാഷണം നടത്തി.

മാധ്യമ പ്രവർത്തകരുടെ ദുരൂഹ മരണങ്ങളും കാണാതാകലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് സമർപ്പിക്കാനുള്ള മെമ്മോറാണ്ടം അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായിരുന്ന ജി പ്രഭാകരൻ പാലക്കാട്ട് വാഹനാപകടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം, മലയാളം വാർത്താ മാധ്യമത്തിലെ ക്യാമറാമാനായിരുന്ന ജെ ബി ജ്യോതിഷിന്റെ മരണം, ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ മാധ്യമ പ്രവർത്തകൻ സോണി ഭട്ടതിരിപ്പാട് എന്നിവരുടെ കേസുകൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ നിരവധി മാധ്യമ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്ത ഹർജി സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. തുടർ നടപടികൾക്കായി എം ജെ ഡബ്ല്യു ദേശീയ പ്രസിഡന്റ് അജിതാ ജയ്ഷോറിനെയും, ദേശീയ സെക്രട്ടറി അഡ്വ. വിപിൻ കുമാറിനെയും ചുമതലപ്പെടുത്തി.
 
മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള ന്യൂസ് വൺ ചാനൽ അവാർഡ് ജേതാവ് ലൈജി ബിജു, ദേശീയ പ്രസിഡൻ്റ് അജിത ജയ്ഷോർ, ലീഗൽ അഡ്വൈസർ അഡ്വ. വിപിൻ കുമാർ, ഷൂട്ട് ആൻ്റ് ഡ്രഗ്സ് ചീഫ് കോഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ കാവ്യ അന്തർജനം, മാധ്യമ രംഗത്തെ പ്രതിഭ പുരസ്കാരം നേടിയ പറവൂർ താലൂക്ക് പ്രസ് ക്ലബ് പ്രസിഡൻ്റ് സുബിത ബോസ്, മികച്ച ന്യൂസ് റീഡർ ആയി തിരഞ്ഞെടുത്ത ജനശബ്ദം ന്യൂസ് റീഡർ ഹെൽഗ ജോർജ്, മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ഗാന്ധി യൂത്ത് മൂവ്മെന്റ് സംസ്ഥാന അവാർഡ് ജേതാവ് ജോജോ മനക്കിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജോർജ് തോമസ് (സംസ്ഥാന സെക്രട്ടറി), രജ്ഞിനി ജോസ് (സംസ്ഥാന വൈസ് പ്രസിഡൻ്റ് ),
വിനോദ് ചാക്യാർ (ജില്ലാ വൈസ് പ്രസിഡന്റ് ), റീനി ജോസഫ് (എക്സിക്യൂട്ടിവ് അംഗം), ഡിജു കെ ടി തുടങ്ങിയവർ സംസാരിച്ചു.
കേരളകൗമുദി ബ്യൂറോ ചീഫ് കോഡിനേറ്റർ വേണുഗോപാൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.