Mission News
Mission News
Thursday, 11 Jun 2026 00:00 am
Mission News

Mission News

എറണാകുളം: സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നൽകുന്ന സേവാ രത്ന അവാർഡിന് അങ്കമാലി സ്വദേശിനിയായ പ്രിൻസി സിജു അർഹയായി. സാമൂഹിക സേവന രംഗത്ത് നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങളും വനിതാ ശാക്തീകരണത്തിനായുള്ള ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
വിമൺസ് ഫോറം കേരള കൗൺസിൽ (WMC) വനിതാ ഫോറം കേരള കൗൺസിലിന്റെ കോർഡിനേറ്ററായ പ്രിൻസി സിജുവിന് 2026 ജൂൺ 10-ന് എറണാകുളത്ത് വച്ചു നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു..
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. പ്രിൻസി സിജുവിന്റെ ഈ നേട്ടത്തിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദനം അറിയിച്ചു.