Mission News
Mission News
Friday, 19 Jun 2026 18:00 pm
Mission News

Mission News

 

കറുകുറ്റി:കറുകുറ്റി പഞ്ചായത്തിൽ
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായത് സംബന്ധിച്ച് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ആരോഗ്യ ജീവനക്കാരുടെയും യോഗത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു സാനിയും ഭരണകക്ഷി അംഗമായ ആന്റണി പാലാട്ടിയും തമ്മിലടിച്ചു. പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ മറവിൽ വലിയ അഴിമതി നടക്കുകയാണെന്നും. വേണ്ടത്ര വാല്യുവേഷൻ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും ഇത് വലിയ അഴിമതി ആണെന്നും പറഞ്ഞായിരുന്നു ആൻ്റണി പാലാട്ടി യോഗത്തിൽ സംസാരിച്ചത്.
തുടർന്ന് മറ്റ് ജനപ്രതിനിധികൾ ഇടപെട്ട് സംസാരിച്ചെങ്കിലും പരസ്പരം വെല്ലുവിളിച്ചുകൊണ്ട് ഇരുവരും പഞ്ചായത്ത് കോമ്പൗണ്ടിൽ വച്ച് തമ്മിലടിക്കുകയായിരുന്നു.പരസ്പര ബഹുമാനമില്ലാതെ അസഭ്യം വിളിക്കുകയും തമ്മിലടിക്കുകയും ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ പി അയ്യപ്പനും ജനപ്രതിനിധികളും നോക്കിനിൽക്കുകയായിരുന്നു സംഭവം. 
കറുകുറ്റി പഞ്ചായത്തിൽ കോൺഗ്രസിന് തുടർച്ചയായി ഭരണം കിട്ടിയത് തങ്ങൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ആയി കോൺഗ്രസ് വ്യാഖ്യാനിക്കുകയാണെന്നും പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ആകെ അവതാളത്തിലാവുകയും ഒരു യോഗം പോലും ചേരാൻ കഴിയാത്ത തരത്തിൽ കോൺഗ്രസ് തമ്മിലടിക്കുകയുമാണെനും പ്രതിപക്ഷം പറഞ്ഞു ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട് എന്നും പാർലമെൻ്ററി പാർട്ടിക്ക് വേണ്ടി
കെ പി അനീഷ്, കെ കെ ഗോപി മാസ്റ്റർ എന്നിവർ അറിയിച്ചു