Mission News
Mission News
Saturday, 27 Jun 2026 18:00 pm
Mission News

Mission News

 

അങ്കമാലി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻറെ  അങ്കമാലി നഗരസഭാ തല ഉദ്ഘാടനം താലൂക്കാശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി റീത്ത പോൾ പോളിയോ തുള്ളി മരുന്നു നൽകി നിർവഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ്, കൗൺസിലർ കെ. ഡി. ജയൻ മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ജെ.  ഇളന്തട്ട്, ഹെൽത്ത് സൂപ്രണ്ട് ജയമോഹൻ, കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ് പ്രസിഡന്റ്  വി. യു. നാസർ, സരിത എം എ , സമീറ ചീറോത്ത് എന്നിവർ സംസാരിച്ചു. 

നഗരസഭ അതിർത്തിയിൽ കെ എസ്സ്  ആർ ടി സി, റെയിൽവേ സ്റ്റേഷൻ, അങ്കണവാടികൾ  ഉൾപ്പെടെ 21 കേന്ദ്രങ്ങളിലായി  പോളിയോ വാക്‌സിനേഷൻ ബൂത്തുകൾ സജ്ജമാക്കിയിരുന്നു 

കെ എസ്സ്  ആർ ടി സി ബസ് സ്റ്റാൻഡിലെ പോളിയോ ഇമ്മ്യൂണൈസേഷൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്സി ജോയ്  ഉദ്ഘാടനം ചെയ്തു. ആശ വർക്കർ ഷക്കീല ഫൈസൽ നേതൃത്വം നൽകി.