Mission News
Mission News
Saturday, 27 Jun 2026 18:00 pm
Mission News

Mission News

അങ്കമാലി: കടുത്ത വയറുവേദനയും ബ്ലീഡിങ് നെയും തുടർന്ന് കറുകുറ്റി അപ്പോളൊ അഡ്ലക്സ് ആശുപത്രിയിൽ ചെന്ന കൊരട്ടി നാലുകെട്ട് സ്വദേശിനിക്ക് ' കീ ഹോൾ സർജറിയിലൂടെ അശ്രദ്ധമായ ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ഡോക്ടർ ഊർമിള സോമനും അഡ്ലക്സ് ആശുപത്രിക്കുമെതിരെ വീട്ടമ്മ ആരോഗ്യ മന്ത്രി കെ.മുരളീധരന് പരാതി നൽകി, ഒന്നര ലക്ഷം രൂപ ചിലവാക്കിയാണ് അഡ്ലക്സ് ആശുപത്രിയിൽ കീഹോൾ സർജറി നടത്തി ഗർഭപാത്രം നീക്കം ചെയ്തത്, സർജറിക്ക് ശേഷം അസഹനീയമായ വേദനയെ തുടർന്ന് പല പ്രാവശ്യം ഡോക്ടർ ഊർമിള സോമൻ്റെയടുത്ത് വീട്ടമ്മ ചികിത്സക്ക് ചെന്നെങ്കിലും ഓപ്പറേഷൻ തീയറ്ററിൻ്റെ ചാർജ് അമ്പതിനായിരം രൂപ വീണ്ടും തന്നാൽ വേണമെങ്കിൽ നോക്കാമെന്നും ഒന്നര ലക്ഷം രൂപക്കുള്ള പണി ചെയ്തെന്നും പറഞ്ഞ് ആക്ഷേപിച്ച് പറഞ്ഞയക്കുകയായിരുന്നെന്നും ആരോപിക്കുന്നു., വേദനയെ തുടർന്ന് സ്കാൻ ചെയ്യാനോ ചികിത്സാ നിർദ്ദേശമോ തരാതെ അപഹസിച്ചു വിടുകയായിരുന്നു., തുടർന്ന് കഠിനമായ വേദനയും ശാരീരിക അസ്വസ്ഥകളും സഹിക്കാതെ വന്നപ്പോൾ ബന്ധുക്കളുടെ നിർദ്ദേശത്തെ തുടർന്ന് അമൃത ആശുപത്രിയിൽ വിദഗ്ധ ചികിത്സ നേടുകയും സ്കാനിംഗിലൂടെ ആദ്യ സർജറിയിൽ നടത്തിയ പിഴവിനെ തുടർന്ന് ഒരു വസ്തു ശരീര ഭാഗത്തിനുള്ളിൽ കിടക്കുന്നതായും വീണ്ടും സർജറി നടത്തി അതിനെ പുറത്തെടുത്തതിനെ തുടർന്നാണ് രോഗിക്ക് ആശ്വാസമുണ്ടായത്, കൊരട്ടിയിൽ ഒരു ചായക്കട നടത്തി ഉപജീവനം കഴിച്ചു കൊണ്ടിരുന്ന ദമ്പതികൾ പലരുടെയും കയ്യിൽ നിന്ന് കടം വാങ്ങിയാണ് അഡ്ലക്സ് ആശുത്രിയിൽ സർജറി നടത്തിയത്, സർജറിയിൽ നടത്തിയ പിഴവിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ ആശുപത്രി അധികൃതരോടും ഡോക്ടർ ഊർമിളയോടും പരാതി പറഞ്ഞെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ആട്ടിപ്പായിക്കുന്ന സമീപനമാണുണ്ടായത്, ഇനി ഒരു സ്ത്രീക്കും ഈ ഗതി വരരുത് എന്നും ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് വകുപ്പ് മന്ത്രിയോടു് വീട്ടമ്മയുടെ പരാതി, ഈ ആശുപത്രിയുടെ മനുഷ്യത്വരഹിതമായ നടപടികളെക്കുറിച്ച് പലരും ആക്ഷേപമുന്നയിക്കുന്നുമുണ്ട്, കൂടാതെ ഡോക്ടർ ഊർമിള ഇപ്പോൾ ജോലി ചെയ്യുന്ന എറണാകുളത്തെ പ്രമുഖ ആശുപത്രിയിലേക്കും ഡോക്ടറുടെ സമീപനത്തെ കുറിച്ച് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്