Mission News
Mission News
Thursday, 16 Jul 2026 00:00 am
Mission News

Mission News

   മൂക്കന്നൂർ:   അനുദിനം വികസനത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മൂക്കന്നൂർ ടൗണിന് തിലക ചാർത്തായി 'മെഡ്ലിംഗ് സർജിക്കൽസ് 'എന്ന പേരിൽ മെഡിക്കൽ എക്യുമെന്റുകൾക്കായി ഒരു ഹോൾസെയിൽ ആൻഡ് റീട്ടെയിൽ സ്ഥാപനം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധകൃഷ്ണൻ ഉദ്ഘാടനവും, സെൻമേരിസ് ഫൊറോന പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ ഭരണികുളങ്ങര വെഞ്ചിരിപ്പ് കർമ്മവും നിർവഹിച്ചു. ആദ്യ വില്പന  മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്,പോൾപ്പി കുര്യനിൽ നിന്ന്‌ 'വിദ്യാർത്ഥികൾ സമാഹരിച്ച പണം ഉപയോഗിച്ച് ഒരു വിദ്യാർത്ഥിക്ക് വേണ്ട വീൽചെയർ' br. ആന്റണി (സി എസ് ടി)യും വിദ്യാർത്ഥിയുടെ രക്ഷിതാവും കൂടി ഏറ്റുവാങ്ങി. വാർഡ് മെമ്പർമാരായ മിൽസ ജിജോ, ബിജു ജോസഫ്, സിനി ഡേവിസ്, ടി വി സൂബ്രൻ, മത്തായി ടി ഒ, ബിൻസി തോമസ്, അങ്കമാലി മേഖല വൈദിക സെക്രട്ടറി സെന്റ് മേരീസ് യാക്കോബായ സുനോറോ കത്തീഡ്രൽ വികാരി വർഗീസ് മണാറമ്പിൽ, തുറവൂർ യാക്കോബായ ചാപ്പൽ വികാരി തങ്കച്ചൻ അരീക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പാർട്ണർമാരായ ജെയ്ജു മംഗലി, ഷെറി പി കുരിയച്ചൻ, ജോൺസൺ എം. ഒ. എന്നിവർ നന്ദി അർപ്പിച്ചു.