
ആലുവ: സനാതനം ധർമ്മപാഠശാല – കേരളം സംഘടിപ്പിക്കുന്ന "ശ്രീരാമരാജ്യം 2026"
കേരളത്തിലെ 14 ജില്ലകളിലും ഏകദിന രാമായണ സംഗമം
സനാതനം ധർമ്മപാറശാലയുടെസംയോജകനും, അധ്യാപകനുമായ ശ്രീ. രാജേഷ് നാദാപുരത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിലും സംഘടിപ്പിക്കുന്ന വമ്പിച്ച ആത്മീയ-സാംസ്കാരിക പരിപാടിയായ "ശ്രീരാമരാജ്യം 2026 എറണാകുളം ജില്ലയിൽ ആലുവ ചൊവ്വര ശക്തിരൂപേണ ആദിപരാശക്തി ക്ഷേത്രത്തിൽ വെച്ച് 2026 ജൂലൈ 19-ന് നടക്കും.
സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുക, രാമായണ സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ മഹാസംഗമം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് 14 കേന്ദ്രങ്ങളിലായി കുട്ടികളും മുതിർന്നവരുമടക്കം 1000 പേരെ വീതം സംഘടിപ്പിച്ചുകൊണ്ടുള്ള
ശ്രീരാമരാജ്യം 2026
നടക്കും.
1201 കർക്കിടകം 2 ( 2026 ജൂലൈ 18) പാലക്കാട് ജില്ലയിലാണ് "ശ്രീരാമരാജ്യം 2026" സംസ്ഥാനതല ഉത്ഘാടനം , 1201 കർക്കിടകം 24 ( 2026 ആഗസ്റ്റ് 9) ന് തിരുവനന്തപുരം ജില്ലയിലാണ് സമാപന സഭ സംഘടിപ്പിച്ചിരിക്കുന്നത്
ഭക്തജനങ്ങൾക്കും, കുടുംബാംഗങ്ങൾക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ പങ്കെടുക്കാൻ അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടികളുടെ ക്രമീകരണം.
"ശ്രീരാമരാജ്യം 2026" ൽ രാമനാമ ജപം, രാമായണ പാരായണം, ആത്മീയ പ്രഭാഷണം, സാംസ്കാരിക പരിപാടികൾ, എന്നിവ ഉൾപ്പെടുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സമാന പരിപാടിക്ക് ലഭിച്ച ജനപങ്കാളിത്തം ഇത്തവണ കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ ശ്രമം. 14 ജില്ലകളിലും അതാത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു
ധർമ്മപ്രചാരണം, യുവജന-വനിതാ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായി പഠന പ്രവർത്തനങ്ങൾ, സാമൂഹിക സേവന പദ്ധതികൾ കൗൺസിലിംഗ് എന്നിവയും ഇതോടൊപ്പം സനാതനം ധർമ്മപാഠശാല നടപ്പാക്കി വരുന്നു.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട സംഘാടക സമിതികളിൽ നിന്ന് ലഭ്യമാകുന്നതാണ് .
ജൂലൈ 19-ന് നടക്കുന്ന "ശ്രീരാമരാജ്യം 2026" പരിപാടിയിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ 1500 ഓളം ആളുകൾ പങ്കെടുക്കും
സനാതനം ധർമ്മ പാഠശാലയുടെ ആചാര്യനും മുഖ്യ സംയോജകനുമായ ശ്രീ രാജേഷ് നാദാപുരം രാവിലെ 09.30am ന് പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു. തുടർന്ന് 1.00pm വരെ രാമായണപാരായണവും, ഉച്ചയ്ക്ക് ശേഷം 4.30pm വരെ സാംസ്കാരിക സഭയും ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ടർ : സാജു തറനിലം