Mission News
Mission News
Saturday, 13 Aug 2022 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കരസ്ഥമാക്കി രാജ്യത്തിൻ്റെ അഭിമാനമായ പത്മശ്രീ പി.ആർ ശ്രീജേഷിനും, മുരളി ശ്രീശങ്കറിനും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി.. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയും, അൻവർ സാദത്ത് എം.എൽ.എ യും ചേർന്ന് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.. പി ആർ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ ഹോക്കി ടീം വെള്ളി മെഡൽ നേടിയിരുന്നു.. മുരളി ശ്രീ ശങ്കർ ലോംഗ് ജംപിൽ ദേശീയ റെക്കോർഡോടെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കരസ്ഥമാക്കി രാജ്യത്തിൻ്റെ അഭിമാന താരമായി..എയർ പോർട്ടിൽ നൽകിയ സ്വീകരണത്തിന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ ലിൻ്റൊ. പി. ആൻറു, ജിൻഷാദ് ജിന്നാസ്, ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്ക്കർ പനയപ്പിള്ളി, ജില്ലാ സെക്രട്ടറിമാരായ എ.എ അബ്ദുൾ റഷീദ്, എം.എ ഹാരിസ്, സുധീഷ് കപ്രശ്ശേരി, അൻസാർ തോറേത്ത്, അനീഷ് മണവാളൻ,നിയോജക മണ്ഡലം പ്രസിഡൻ്റ് ഹസീം ഖാലിദ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച് അസ്ലം, ജോസ് നെടുമ്പാശേരി, റോബിൻ കുര്യൻ, അനൂപ് ശിവശക്തി, സെബാസ്റ്റ്യൻ നെടുവന്നൂർ, എയ്ജോ വർഗീസ്, ആൽഫിൻ രാജൻ, ജോസഫ് മഞ്ഞപ്ര , ഷാൻ്റൊ പൈലി തുടങ്ങിയവർ നേതൃത്വം നൽകി..