Mission News
Mission News
Tuesday, 21 Jul 2026 18:00 pm
Mission News

Mission News

മഹാത്മാഗാന്ധി സർവ

അങ്കമാലി: മഹാത്മാഗാന്ധി സർവ്വകലാശാല നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ പുതുതായി ചുമതലയേറ്റ പ്രോഗ്രാം ഓഫീസർമാർക്കായുള്ള ത്രിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിക്ക് അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (DiST) തുടക്കമായി. ജൂലൈ 17 വെള്ളിയാഴ്ച ആരംഭിച്ച ഈ ക്യാമ്പ് 19-ാം തീയതി വരെ നീണ്ടുനിൽക്കും.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭദ്രദീപ പ്രകാശനവും മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂത്തു നിർവ്വഹിച്ചു. എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ എം.ജി സർവ്വകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ. എൻ ശിവദാസൻ സ്വാഗതം ആശംസിച്ചു. കേരള-ലക്ഷദ്വീപ് എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ശ്രീ വൈ. എം. ഉപ്പിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള റീജിയണൽ ഡയറക്ടറേറ്റ് യൂത്ത് ഓഫീസർ ശ്രീ പീയൂഷ് പരഞ്ജപെ, ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ റവ. ഫാ. റോബിൻ ചിറ്റൂപ്പറമ്പിൽ V C, പ്രിൻസിപ്പൽ റവ. ഡോ. ജോണി ചാക്കോ മംഗലത്ത് V C എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അനീഷ് എം. എസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് ദേശീയഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം അവസാനിച്ചത്.

പുതുതായി നിയമിതരായ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വപാടവം വളർത്തുന്നതിനും, ഭാവി എൻ.എസ്.എസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് മൂന്ന് ദിവസത്തെ ഈ റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കലാലയങ്ങളിൽ നിന്നുള്ള നിരവധി പ്രോഗ്രാം ഓഫീസർമാർ ഈ പരിശീലന പരിപാടിയിൽ പങ്കെടുന്നുണ്ട്.