Mission News
Mission News
Saturday, 01 Aug 2026 00:00 am
Mission News

Mission News

 

 തിരുവനന്തപുരം: ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മദിന ആഘോഷ പരിപാടിയും, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഫൗണ്ടേസ്സ് ഡേ& സ്റ്റാഫ് ഡേയും തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഗ്രൂപ്പ്‌ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി
 എക്സൈസ് സഹകരണം വകുപ്പ് മന്ത്രി എം ലിജുവും, തൊഴിൽ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ വിശിഷ്ടാതിയായും, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോൺ, യുവജന ക്ഷേമകാര്യ മന്ത്രി അഡ്വ ഓ ജെ ജനിഷ്, എംഎൽഎമാരായ വി മുരളീധരൻ, രമ്യ ഹരിദാസ്, സുധീർഷ പാലോട്, പഴയകുളം മധു, തിരുവനന്തപുരം കോപ്പറേഷൻ മേയർ അഡ്വക്കേറ്റ് വി വി രാജേഷ്, മുൻമന്ത്രി കെ ബി ഗണേഷ് കുമാർ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട്  സച്ചിദാനന്ദ സ്വാമി, ജനറൽസെക്രട്ടറി സ്വാമി ശുഭാകനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സാമി ഗുരുരത്നം ജ്ഞാന തപസ്സി,  പാളയം ഇമാം സുഹൈബ് മൗലവി,ധനലക്ഷ്മി ബാങ്ക് ചെയർമാൻ  കലഞ്ഞൂർ മധു, കൗൺസിൽ ജനറാൽ മാലദീപ്  അമിനത്ത് ഷിഫാന,   എഡിജിപി മാരായ പി വിജയൻ ഐപിഎസ്, എസ് ശ്രീജിത്ത് ഐപിഎസ്, ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തെന്നിന്ത്യൻ  താരങ്ങളായ അർജുൻ, പാർഥിപൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ലാൽ  ഗായകൻ വേണുഗോപാൽ, നിർമ്മാതാവ് രഞ്ജിത്ത്, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ,  സംവിധായകരായ ടി എസ് സുരേഷ് ബാബു, ബി ഉണ്ണികൃഷ്ണൻ, രാജീവ് അഞ്ചൽ, സൽവാ സി, ചലച്ചിത്ര നടിമാരായ സുചിത്ര, ശ്രീലത നമ്പൂരി,അൽ നയാദി കമ്പനി ചെയർമാൻ & ശ്രീ ഗോകുലം ട്രസ്റ്റി  നാസറുദ്ദീൻ കല്ലമ്പലം,  മംഗലാപുരം കേരളസമാജം പ്രസിഡണ്ട് ടി കെ രാജൻ, ബിജു രമേശ്, ബാബുരാജ്, എസ് എൻ രഘുചന്ദ്രൻ നായർ, കെ ആർ മനോജ്, നാസർ പോത്തൻകോട്, ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ 
ശ്രീ ഗോകുലം ഗ്രൂപ്പ്‌ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ ഷീജാ ജി മനോജൻ എന്നിവർ പ്രസംഗിച്ചു.
 മദ്യം- മയക്കുമരുന്ന് നെതിരെയുള്ള തൂഫാൻ പ്രതിജ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എല്ലാവർക്കും ചൊല്ലിക്കൊടുത്തു.
 തൈക്കാട് അമ്മയും കുഞ്ഞും ഹോസ്പിറ്റ ലിലേക്ക് ഗോകുലം   ബ്രാൻഡായ ഗോകുലം ബ്യൂണോ 100 കുട്ടികൾക്കുള്ള ബേബി ബെട്ടുകൾ മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽ വിതരണം ചെയ്തു. ഗോകുലം ഗ്രൂപ്പ് 
ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മദിനത്തിന്റെ ഭാഗമായുള്ള കേക്ക് മുറിച്ച് ആഘോഷിച്ചു. തന്റെ തൊഴിൽ മേഖലയിൽ സുദീർഘമായ സേവനം കാഴ്ചവച്ച  സ്റ്റാഫുകളെ ചടങ്ങിൽ ആദരിച്ചു.
 ശ്രീ ഗോകുലം ഗ്രൂപ്പ്‌ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ കീഴിലുള്ള സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന്  സ്റ്റാഫ് അംഗങ്ങളും, കുടുംബാംഗങ്ങളും പങ്കെടുക്കുകയും, വിസ്മയങ്ങളായ വിവിധതരം  കലാ വിരുന്നുകളും ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നു.