Mission News
Mission News
Saturday, 01 Aug 2026 00:00 am
Mission News

Mission News

 

 അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രി നവതി ആഘോഷങ്ങളുടെ ഭാഗമായി തുഫാൻ കെയർ നവയാത്ര വാക്കതോൺ സംഘടിപ്പിച്ചു. ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി യുടെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. കോരിച്ചൊരിയുന്ന മഴയത്തും 1500 ഓളം പേർ പങ്കെടുത്തു. ആശുപത്രി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പുറമേ അങ്കമാലി പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, കൊച്ചിൻ ലയൺസ് ക്ലബ്,അങ്കമാലി ലയൺസ് ക്ലബ്, അങ്കമാലി റസിഡൻസ് അസോസിയേഷൻ അപ്പക്സ് ബോഡി, എന്നിവരുടെ പ്രതിനിധികളും തൂഫാൻ കെയർ നവതി നവരാത്രിയിൽ പങ്കാളികളായി. വാക്കൺ അങ്കമാലി ടൗൺ ചിട്ടി ആശുപത്രിയിൽ അവസാനിച്ചപ്പോൾ നവതി ആഘോഷത്തിന്റെ കൊടിയേറ്റം അഭിവദ്യ ചക്കേത്ത്  പിതാവ് നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ റീത്താപോൾ, ബിജി റെജി, ബാസ്റ്റിൻ പാറക്കൽ, ജിബി വർഗീസ് എൻ വി പോളച്ചൻ, ബിനു പഴയിടത്ത്,  ജോയിന്റ് ഫാ.വർഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. എബിൻ കളപ്പുരക്കൽ, ഫാ.സെബാസ്റ്റ്യൻ കല്ലറയ്ക്കൽ, ഫാ. ഡേവിസ് പടനക്കൽ എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു. നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ് മോബും ഉണ്ടായി. ആശുപത്രിയുടെ നവതി ആഘോഷ സമാപനം ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച മുഖ്യമന്ത്രി വി.ഡി സതീശൻ ആണ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാർ എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി അറിയിച്ചു.