
അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സോളാർ പാനലുകളുടെയും, ലൈറ്റുകളുടെയും ഉദ്ഘാടനം വൈദ്യുതി പരിസ്ഥിതി, പാർലമെന്ററി, കാര്യമന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു. വൈദ്യുതിയുടെ ഉപയോഗം കൂടുന്നു എന്നാൽ ഉൽപാദനം കുറയുന്നു. അവിടെയാണ് നമ്മൾ പ്രകൃതിദത്തമായ പ്രകാശത്തിന്റെ ഊർജ്ജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വൈദ്യുതിയുടെ 20-30 ശതമാനം മാത്രമേ ഇവിടെ ഉൽപാദനം നടക്കുന്നുള്ളൂ എന്നും ബാക്കിയുള്ള വൈദ്യുതി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് പോകുന്നതെന്നും ഈ സാഹചര്യത്തിൽ സോളാറിന്റെ ഉപയോഗം വളരെ അഭിനന്ദനാർഹം ആണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. 650 കിലോവാട്ടിന്റെ സോളാർപാനലാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത് എന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ് പാലയ്ക്കപ്പിള്ളി പറഞ്ഞു. വികാരി ജനറൽ മോൺ. ആന്റോ ചേരാതുരുത്തി, സനീഷ് കുമാർ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സഹിത കെ. എസ്, ബിജി റെജി, ഫാ. വർഗീസ് പൊന്തേപ്പിള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആശുപത്രിയുടെ നവതി ആഘോഷ സമാപനം ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ് പാലിക്കപ്പിള്ളി പറഞ്ഞു